KozhikodeLatest NewsKeralaNattuvarthaNews

കോഴിക്കോട്ടെ കൂട്ടബലാത്സംഗം: ഒരു മാസത്തിനിടെ ഫ്‌ളാറ്റിൽ മുറിയെടുത്തത് നൂറോളം പേർ, കൂടുതലും വിദ്യാര്‍ഥികൾ

കോഴിക്കോട്: ചേവായൂരിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ഫ്‌ളാറ്റിൽ ഇതിനു മുൻപും പെൺകുട്ടികളുടെ കരച്ചിൽ കേട്ടിരുന്നതായി കൗൺസിലർ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ പോലീസ് ഫ്‌ളാറ്റ് അടച്ചുപൂട്ടി. ഫ്‌ളാറ്റിന്റെ പ്രവര്‍ത്തനത്തില്‍ ദുരൂഹതയുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ആണ് പോലീസ് ഫ്‌ളാറ്റ് അടച്ചുപൂട്ടിയത്. ഫ്‌ളാറ്റിനെ കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഒരു മാസത്തിനിടെ നൂറോളം പേര്‍ ഫ്‌ളാറ്റില്‍ മുറിയെടുത്തിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇതില്‍ കൂടുതലും വിദ്യാര്‍ഥികളാണ്.

കൊല്ലം സ്വദേശിനിയായ യുവതിയെ കൂട്ട ബലാല്‍സംഗം ചെയ്ത കേസില്‍ നാല് പേരാണ് പ്രതികള്‍. അത്തോളി സ്വദേശികളായ നിജാസ്, ശുഹൈബ്, കെ.എ അജ്‌നാസ്, ഇടത്തില്‍താഴം നെടുവില്‍ പൊയില്‍ എന്‍.പി വീട്ടില്‍ ഫഹദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ടിക് ടോക് വഴി പരിചയപ്പെട്ട കൊല്ലം സ്വദേശിനിയായ യുവതിയെ പ്രേമം നടിച്ച് അജ്‌നാസ് കോഴിക്കോട്ടേക്ക് വിളിച്ച് വരുത്തുകയായിരുന്നു.

Also Read:നാർക്കോട്ടിക് ജിഹാദിൽ ജുഡീഷ്യൽ അന്വേഷണം നടത്താൻ പിണറായി വിജയൻ തയ്യാറാകണം: ശോഭാ സുരേന്ദ്രന്‍

പരാതി പ്രകാരം ബുധനാഴ്ച രാത്രിയാണ് കൂട്ടബലാത്സംഗം നടന്നത്. ടിക്ടോക് വഴി പരിചയപ്പെട്ട യുവാവിനെ കാണാൻ കൊല്ലത്ത് നിന്നും കോഴിക്കോട്ടെത്തിയതായിരുന്നു യുവതി. ടിക്ടോക് വഴിയുള്ള സൗഹൃദം പ്രണമായെന്നാണ് 32കാരിയായ യുവതിയുടെ മൊഴി. ഇവരെ കാറിലാണ് ലോഡ്ജിലെത്തിച്ചത്. പിന്നീട് നാല് പേരും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. യുവതിക്ക് മദ്യവും മയക്കുമരുന്നും നല്‍കി അര്‍ദ്ധമയക്കത്തിലാക്കിയായിരുന്നു പീഡനം. യുവതി ആശുപത്രിയിലായ ശേഷം ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. യുവതിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button