Latest NewsKeralaNews

200 കിലോ കഞ്ചാവുമായി അഞ്ചു പേര്‍ അറസ്റ്റില്‍

 

പാലക്കാട്: ബസില്‍ ഒളിപ്പിച്ച് കടത്തിയ 200 കിലോ കഞ്ചാവുമായി പാലക്കാട് നഗരത്തില്‍ അഞ്ചു പേര്‍ അറസ്റ്റിലായി. ബസില്‍ നിന്നു കാറിലേക്ക് കഞ്ചാവ് മാറ്റുന്നതിനിടെയാണ് ബസ് ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവര്‍ എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ പിടിയിലായത്. അതിഥി തൊഴ്‌ലാളികളെ കൊണ്ടുവന്ന ബസിലാണ് കഞ്ചാവ് കടത്തിയത്.

Read Also : കൊടിയ പാമ്പിന്‍ വിഷം അടങ്ങിയ ജാറുകള്‍ ചാക്കിനുള്ളില്‍ മണലില്‍ കുഴിച്ചിട്ട നിലയില്‍

വാളയാറിലെ കര്‍ശന പരിശോധന മറികടക്കാന്‍ വേലംതാവളം വഴിയായിരുന്നു സംഘത്തിന്റെ യാത്ര. ബസ് കാഴ്ചപ്പറമ്പിലെത്തിയപ്പോള്‍ എക്സൈസ് കാത്തുനിന്നു കുടുക്കുകയായിരുന്നു. ആലുവ സ്വദേശികളായ വാഹനത്തിന്റെ ഡ്രൈവര്‍ സഞ്ജയ്, സുരേന്ദ്രന്‍, അജീഷ്, നിതീഷ്‌കുമാര്‍, ഫാശിഷ് മാഹിന്‍ എന്നിവരാണ് അറസ്റ്റിലായത്.

വിശാഖപട്ടണത്തുനിന്നു ശേഖരിച്ച കഞ്ചാവ് പെരുമ്പാവൂരിലെ ഗുണ്ടാത്തലവന്റെ നേതൃത്വത്തിലുള്ള സംഘത്തിന് കൈമാറാന്‍ എത്തിച്ചതെന്നാണ് പ്രാഥമിക നിഗമനം. പ്രതികളുടെ ഫോണ്‍ വിവരങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് ഇക്കാര്യം സ്ഥിരീകരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button