തിരുവനന്തപുരം : സിപിഐയെ താഴ്ത്തിക്കെട്ടിയ സിപിഎമ്മിന്‍റെ നിയമസഭാ തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിന് അതേ നാണയത്തിൽ മറുപടി നല്‍കി സിപിഐ. ഘടകക്ഷികളുടെ ചില മണ്ഡലങ്ങളില്‍ വോട്ട് ചോര്‍ച്ചയും ചിലയിടങ്ങളില്‍ സഹകരിച്ചില്ലെന്നും സിപിഐ കൗണ്‍സിലില്‍ അവതരിപ്പിച്ച
അവലോകന റിപ്പോര്‍ട്ടിൽ പറയുന്നു. പറവൂരില്‍ സിപിഎം നേതാക്കളുടെ പ്രവര്‍ത്തനങ്ങള്‍ സംശയകരമായിരുന്നുവെന്നും ഹരിപ്പാട് വോട്ടുചോര്‍ച്ചയുണ്ടായെന്നും സിപിഐ കുറ്റപ്പെടുത്തി
നടനും കൊല്ലം എംഎല്‍എയുമായ മുകേഷിനെതിരേയും കടുത്ത വിമര്‍ശനമാണ് റിപ്പോര്‍ട്ടില്‍ ഉളളത്. മുകേഷ് സിനിമതാരമെന്ന ഗ്ലാമര്‍ മാറ്റിവെച്ച് ജനകീയ എംഎല്‍എയായില്ലായെന്ന് സിപിഐ വിമര്‍ശിച്ചു. . ഉദുമ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയുടെ പത്തു ദിവസത്തെ പര്യാടനം പോലും സിപിഎം ഒറ്റക്കാണ് നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Read Also : ഉപദേശകര്‍ ഉണ്ടായിട്ടും നാര്‍ക്കോട്ടിക് ജിഹാദില്‍ മുഖ്യമന്ത്രിക്ക് അജ്ഞത: വിമര്‍ശനവുമായി ദീപിക
മുന്‍പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മത്സരിച്ച ഹരിപ്പാട് ഇടതുവോട്ടുകള്‍ ചോര്‍ന്നുവെന്നാണ് കണ്ടെത്തല്‍. സിപിഎമ്മിന് സ്വാധീനമുള്ള കുമാരപുരം, തൃക്കുന്നപുഴ പഞ്ചാത്തുകളില്‍ മുന്നേറാന്‍ കഴിഞ്ഞില്ലെന്നത് വോട്ടുമറിക്കലിന്റെ സംശയമാണ് പ്രകടിപ്പിക്കുന്നത്. പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ജയിച്ച പറവൂരില്‍ സിപിഎം നേതാക്കളുടെ പ്രവര്‍ത്തനങ്ങള്‍ സംശയകരമായിരുന്നുവെന്ന് സിപിഐ അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments