Latest NewsNewsInternational

അല്‍ഖ്വയ്ദ കമാന്‍ഡര്‍ അയ്മന്‍ അല്‍ സവാഹിരി കൊല്ലപ്പെട്ടിട്ടില്ല, 9/11 വാര്‍ഷികത്തില്‍ വീഡിയോയുമായി നേതാവ്

കാബൂള്‍ : ഭീകര സംഘടനയായ അല്‍ഖ്വയ്ദ കമാന്‍ഡര്‍ അയ്മന്‍ അല്‍ സവാഹിരി കൊല്ലപ്പെട്ടിട്ടില്ല എന്നതിന് തെളിവ്. വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്ത 9/ 11 വാര്‍ഷിക ദിനത്തില്‍ വീഡിയോയില്‍ പ്രത്യക്ഷമനായി ഭീകര സംഘടനാ നേതാവ്. വേള്‍ഡ് ട്രേഡ് ആക്രമണത്തിന്റെ 20-ാം വാര്‍ഷികത്തിലാണ് അല്‍ഖ്വയ്ദ നേതാവ് അയ്മന്‍ അല്‍ സവാഹിരിയുടെ പ്രസ്താവന ഭീകര സംഘടന പുറത്തുവിട്ടിരിക്കുന്നത്. 60 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് പ്രസ്താവന പുറത്തുവന്നിട്ടുള്ളത്. ‘ജെറുസലേം ജൂതവല്‍ക്കരിക്കപ്പെടില്ല’ എന്ന തലക്കെട്ടില്‍ ഡോക്യുമെന്ററിക്ക് സമാനമായ വീഡിയോ ആണ് ടെലഗ്രാമില്‍ പുറത്തിറക്കിയിട്ടുള്ളത്.

പലതവണ കൊല്ലപ്പെട്ടുവെന്ന് വ്യാപകമായി അഭ്യൂഹങ്ങള്‍ പ്രചരിച്ച നേതാവായിരുന്നു സവാഹിരി.
2020 നവംബറില്‍ അയ്മാന്‍ അല്‍ സവാഹിരിയുടെ മരണ വാര്‍ത്തയും പുറത്തുവന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളോട് അല്‍ഖ്വയ്ദ പ്രതികരിക്കുകയോ വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിക്കുകയോ ചെയ്തിരുന്നില്ല. അല്‍ സവാഹിരി ഇനി ജീവിച്ചിരിപ്പുണ്ടെങ്കില്‍ പോലും പരസ്യമായി പ്രത്യക്ഷപ്പെടാന്‍ കഴിയാത്ത വിധം ഏറെ ദുര്‍ബലനാണെന്നും യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒസാമ ബിന്‍ ലാദന്‍ ഒളിവിലായതിന് ശേഷമാണ് അയ്മാന്‍ അല്‍ സവാഹിരി അല്‍-ഖ്വയ്ദയുടെ കമാന്‍ഡര്‍ സ്ഥാനത്തേക്ക് എത്തുന്നത്. ശനിയാഴ്ച അല്‍ഖ്വയ്ദ പുറത്തിറക്കിയ പുതിയ വീഡിയോയില്‍ അയ്മാന്‍ അല്‍ സവാഹിരി പൂര്‍ണ ആരോഗ്യവാനായിട്ടാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button