പെരിയ: കല്യോട്ട് ആറാട്ട്കടവിലെ തെക്കുംകര വീട്ടിൽ മഹേഷിന്റെ ഭാര്യ അനു(22)വിനെ ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം പാമ്പാടി സ്വദേശിനിയായ അനുവിന്റേത് പ്രണയ വിവാഹമായിരുന്നു. 2 വർഷം മുൻപാണ് ഇവർ വിവാഹിതരായത്. ഇവർക്ക് 9 മാസം പ്രായമായ പെൺകുഞ്ഞുണ്ട്.
അതേസമയം ഭര്‍ത്തൃവീട്ടില്‍ 24കാരിയായ യുവതിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. വള്ളികുന്നം സ്വദേശി എസ് സതീഷിന്റെ ഭാര്യ സവിത(പാറു)യാണു മരിച്ചത്. സതീഷിന്റെ അമ്മ ചന്ദ്രികയും സഹോദരിയുടെ മകളും മാത്രമാണു സംഭവസമയം വീട്ടിലുണ്ടായിരുന്നത്. രണ്ടര വര്‍ഷം മുന്‍പാണ് സവിതയെ ദുബായില്‍ ജോലിചെയ്യുന്ന സതീഷ് വിവാഹം കഴിച്ചത്. മരണത്തില്‍ ദുരൂഹതയുള്ളതായി യുവതിയുടെ ബന്ധുക്കള്‍ പൊലീസിനു മൊഴിനല്‍കി.
Post Your Comments