30 നും 40 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ലൈംഗികതയോടുള്ള താൽപര്യം നഷ്ടപ്പെടുന്നു എന്നത് പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ്. ഹോർമോണുകളിലെ വ്യതിയാനം, തൊഴിൽ സമ്മർദ്ദം, പങ്കാളിയുമായുള്ള ബന്ധത്തിലെ പ്രശ്നങ്ങൾ എന്നിവ ഇന്ത്യയിലെ സ്ത്രീകളിൽ വർദ്ധിച്ചു വരുന്ന ലൈംഗിക പ്രശ്നങ്ങളുടെ പ്രധാന കാരണങ്ങളാണ്.
ഹൈപ്പോആക്ടീവ് ലൈംഗികാഭിലാഷ തകരാറ് എന്നറിയപ്പെടുന്ന കുറഞ്ഞ ലൈംഗിക താത്പര്യം എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളിൽ കണ്ടുവരാറുണ്ട്. 18 നും 60 നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ മൂന്നിലൊന്ന് ആളുകളിലും ലൈംഗികതയോടുള്ള താൽപര്യം നഷ്ടപ്പെടുന്നതായാണ് അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ വ്യക്തമായി. വർഷങ്ങളായി വന്ധ്യതയ്ക്കെതിരായി നടത്തി വരുന്ന ചികിത്സകൾ സ്ത്രീകളിലും പുരുഷന്മാരിലും സംഭവിയ്ക്കുന്ന ലൈംഗിക അപര്യാപ്തതയുടെ കാരണങ്ങളെക്കുറിച്ച് കൂടുതൽ ഗവേഷണങ്ങൾ നടത്താൻ വിദഗ്ധർക്ക് പ്രേരണയായിട്ടുണ്ട്. താൽപര്യം നഷ്ടപ്പെടുന്ന സ്ത്രീകളുടെ ലൈംഗിക താത്പര്യം തിരികെ കൊണ്ടുവരാൻ സഹായിക്കുന്ന ചികിത്സകൾ ആധുനിക വൈദ്യശാസ്ത്രത്തിൽ ലഭ്യമാണ്.
ലൈംഗിക ബന്ധത്തിലേർപ്പെടാനുള്ള സ്ത്രീകളുടെ ആഗ്രഹം കുറയുന്നത് അവരുടെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചേക്കാം. പ്രായം കൂടുന്നതിന് അനുസരിച്ച് ശാരീരിക ഘടകങ്ങളെ വത്യാസം മൂലം ഇത് സ്വാഭാവികമായി കുറയുന്നതായാണ് കണ്ടു വരുന്നത്. അതേസമയം, സ്ത്രീകളിലെ ലൈംഗികാഭിലാഷവും ഉത്തേജനവും നഷ്ടപ്പെടുന്നതിനുള്ള പൊതുവായ കാരണങ്ങൾ ഇവയാണ്.
പാർക്കിങ് നിരക്കുകൾ കുറച്ച് കൊച്ചി മെട്രോ: പുതിയനിരക്ക് പുറത്ത് വന്നു
ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയുന്നത് സ്ത്രീകളുടെ ലൈംഗികാഭിലാഷത്തെ ബാധിക്കുന്നു. 20കളുടെ മധ്യത്തിലെത്തുമ്പോൾ സ്ത്രീകളിലെ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് ഉയരുകയും പിന്നീട് ആർത്തവവിരാമം എത്തുന്നത് വരെ കൃത്യമായി കുറഞ്ഞു കൊണ്ടിരിക്കുകയും അത് നിലയ്ക്കുകയും ചെയ്യും. പ്രായം കൂടുന്നതിന് അനുസരിച്ച് രക്തത്തിലെ ആൻഡ്രോജന്റെ അളവ് നിരന്തരമായി കുറയാറുണ്ട്.
പങ്കാളിയിലുണ്ടാകുന്ന ലൈംഗിക പ്രശ്നങ്ങൾ, പങ്കാളികൾ തമ്മിലുള്ള ബന്ധത്തിലെ വൈകാരിക അസംതൃപ്തി, പ്രസവം തുടങ്ങിയ കാര്യങ്ങൾ ലൈംഗിക താത്പര്യം കുറയുന്നതിന് കാരണമാകും. തൊഴിൽ സമ്മർദ്ദം, സമപ്രായക്കാരായ ആളുകളുടെ സമ്മർദ്ദം എന്നിവ ലൈംഗിക താല്പര്യത്തെ പ്രതികൂലമായി ബാധിക്കാം. വിഷാദം പോലുള്ള മാനസികാരോഗ്യ പ്രശ്നങ്ങൾ, എൻഡോമെട്രിയോസിസ്, ഫൈബ്രോയിഡുകൾ, തൈറോയ്ഡ് പോലുള്ള രോഗാവസ്ഥകൾ തുടങ്ങിയ സ്ത്രീയുടെ ലൈംഗിക താത്പര്യത്തെ മാനസികമായും ശാരീരികമായും പ്രതികൂലമായി ബാധിക്കാറുണ്ട്.
രോഗങ്ങൾക്ക് കഴിയ്ക്കുന്ന ചില മരുന്നുകൾ, രക്തസമ്മർദ്ദം കുറയ്ക്കുന്ന മരുന്നുകൾ, ഗർഭനിരോധന ഗുളികകൾ എന്നിവ ശരീരത്തിലെ ടെസ്റ്റോസ്റ്റിറോൺ അളവ് കുറയ്ക്കുകയും, രക്തപ്രവാഹത്തെ ബാധിക്കുകയും ചെയ്യാറുണ്ട്. ഇത് സ്ത്രീകളിൽ ലൈംഗിക താത്പര്യം കുറയുന്നതിന് കാരണമാകും.
സ്ത്രീകളുടെ ലൈംഗിക താത്പര്യങ്ങൾ തിരികെ കൊണ്ടുവരാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്.
പിണറായി വിജയൻ ബിജെപിയിൽ ആയിരുന്നെങ്കിൽ നാലുതവണ രാജിവയ്ക്കേണ്ടി വന്നേനേ: ശ്രീജിത്ത് പണിക്കർ
മെച്ചപ്പെട്ട ലൈംഗിക അനുഭവങ്ങൾ ഉണ്ടാക്കുന്നത് ഒരു വ്യക്തിയുടെ ലൈംഗികതാത്പര്യം അതിനാൽ ഫോർപ്ലേ ലൈംഗിക തൃഷ്ണ വർദ്ധിക്കുന്നതിന് സഹായകമാകാറുണ്ട്. ലൈംഗിക ബന്ധത്തിന്റെ ആവൃത്തിയും കുറയുന്നത് സ്ത്രീയെയും പുരുഷനെയും ഒരുപോലെ ബാധിക്കും. അതുകൊണ്ട് അത്തരമൊരു സാഹചര്യം ഉടലെടുക്കുകയാണങ്കിൽ പങ്കാളികൾ ഒരുമിച്ച് മാനസികാരോഗ്യ വിദഗ്ദരുമായി പ്രശ്നത്തെക്കുറിച്ച് ചർച്ച ചെയ്യണം.
മരുന്നുകൾ മൂലമാണ് പ്രശ്നം ഉണ്ടാകുന്നതെങ്കിൽ, മരുന്ന് മാറ്റുന്നതോ, ഇതര ചികിത്സാരീതികളിലേക്ക് മാറുകയോ വേണം. സ്ഥിരമായ വ്യായാമം ലൈംഗിക തൃഷ്ണയെ പല തരത്തിലും സ്വാധീനിക്കാൻ സഹായിക്കും. ചില അവസരങ്ങളിൽ ലൈംഗിക താത്പര്യം കുറയുന്നതിന് കാരണമാകുന്ന പ്രശ്നങ്ങൾക്ക് ശസ്ത്രക്രിയയോ മരുന്നുകൾ കൊണ്ടുള്ള ചികിത്സയോ വേണ്ടി വന്നേക്കം. ആർത്തവ വിരാമം എത്തിയ സ്ത്രീകളിൽ കണ്ടു വരുന്ന യോനീഭാഗത്തുള്ള വരൾച്ച ഈസ്ട്രജൻ ക്രീമുകൾ ഉപയോഗിച്ച് ചികിത്സിക്കാൻ സാധിക്കുന്നതാണ്.
Post Your Comments