Latest NewsNewsInternationalUK

ബ്രിട്ടണിൽ ട്രക്ക് ഡ്രൈവർമാരുടെ ലൈസൻസിന് ഇനി മുതൽ ഒരു ടെസ്റ്റ് മാത്രം: നടപടിക്രമങ്ങൾ ലളിതവത്ക്കരിച്ച് അധികൃതർ

ലണ്ടൻ: ബ്രിട്ടണിൽ ട്രക്ക് ഡ്രൈവർമാരുടെ ലൈസൻസിന് ഇനി മുതൽ ഒരു ടെസ്റ്റ് മാത്രം മതി. ട്രക്ക് ഡ്രൈവർമാരുടെ ലൈസൻസിനായുള്ള നടപടിക്രമങ്ങളും അധികൃതർ ലളിതവത്ക്കരിച്ചു. ട്രക്ക് ഡ്രൈവർമാരുടെ ക്ഷാമം രൂക്ഷമായതോടെയാണ് അധികൃതർ പുതിയ ടപടികൾ സ്വീകരിച്ചതെന്നാണ് വിവരം.

Read Also: കെഎസ്ആർടിസി യാത്രകൾ ഇനി കൂടുതൽ സൗകര്യത്തോടെ: മൊബൈൽ ചാർജിങ്​ പോയിൻറ്​, വൈഫെ ഉൾപ്പടെ ലഭ്യമാക്കും

ട്രക്ക് ഡ്രൈവർമാരുടെ ലൈസൻസിന് അപേക്ഷിക്കുന്നവർ നേരത്തേ, മൂന്നാഴ്ച്ചത്തെ ഇടവേളയിൽ രണ്ട് ടെസ്റ്റുകൾക്ക് വിധേയരാകണമായിരുന്നു. ഹെവി ഗുഡ്‌സ് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാൻ ഇനി മുതൽ ഒരു ടെസ്റ്റ് മാത്രം മതിയാകും. ടെസ്റ്റിലെ ചില ഘടകങ്ങൾ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. കാർ ഡ്രൈവർമാർക്ക് ഒരു ട്രെയിലറോ അല്ലെങ്കിൽ കാരവാനോ ഓടിക്കുവാൻ പ്രത്യേക ലൈസൻസ് വേണമെന്ന നിബന്ധനയും റദ്ദാക്കി.

പല പ്രമുഖ സൂപ്പർ മാർക്കറ്റ് ശൃംഖലകളും 50,000 പൗണ്ട് വരെ ശമ്പളമായിരുന്നു ഹെവി ഗുഡ്‌സ് വെഹിക്കിൾ ഡ്രൈവർമാർക്ക് വാഗ്ദാനം ചെയ്തിരുന്നത്. ഇതിനു പുറമേ 1000 പൗണ്ടിന്റെ ജോയിനിംഗ് ബോൺസ് ഉൾപ്പടെ പല ആകർഷകമായ ആനുകൂല്യങ്ങളൂം ഉറപ്പ് നൽകിയിരുന്നു. ഈ മേഖലയിൽ ജോലിചെയ്തിരുന്ന നിരവധി വിദേശ തൊഴിലാളികൾ കോവിഡ് പ്രതിസന്ധിയിൽ സ്വന്തം നാടുകളിലേക്ക് തിരികെ പോയതും ബ്രെക്‌സിറ്റിനു ശേഷം കുടിയേറ്റ നിയമങ്ങളിൽ വന്ന മാറ്റങ്ങളും ട്രക്ക് ഡ്രൈവർമാരുടെ ക്ഷാമം വർധിപ്പിച്ചു. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് ഡ്രൈവിംഗ് ടെസ്റ്റുകൾ മുടങ്ങിയതാണ് പ്രതിസന്ധിയുടെ മറ്റൊരു കാരണം.

Read Also: ആയുഷ് കോളേജുകള്‍ക്ക് സാമ്പത്തിക സഹായം വര്‍ധിപ്പിക്കാനൊരുങ്ങി കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button