KeralaLatest NewsNews

പ്രഭാത നടത്തത്തിനിടെ അപകട മരണങ്ങൾ പെരുകുന്നു: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദമാക്കി എംവിഡി

തിരുവനന്തപുരം: പ്രഭാത നടത്തത്തിനിടെ അപകട മരണങ്ങൾ പെരുകുന്നുവെന്ന് മുന്നറിയിപ്പ് നൽകി മോട്ടോർ നാഹന വകുപ്പ്. ഈ സാഹചര്യത്തിൽ പ്രഭാത നടത്തത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദമാക്കിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്.

Read Also: ആ സംഭവത്തിന് ശേഷം അർദ്ധ രാത്രി എണീറ്റ് റെയിൽവേ ട്രാക്കിലേക്ക് പോകും, ഭർത്താവും മകനും മരിച്ചു; കവിത

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

സവാരി കഴിയുന്നതും പ്രഭാത വെളിച്ചത്തിലാക്കാം.

കഴിയുന്നതും നടപ്പിനായി മൈതാനങ്ങളോ പാർക്കുകളോ തിരഞ്ഞെടുക്കുക.

വെളിച്ചമുള്ളതും, ഫുട്പാത്തുകൾ ഉള്ളതുമായ റോഡുകൾ തിരഞ്ഞെടുക്കാം .

തിരക്കേറിയതും, വാഹനങ്ങളുടെ വേഗത കൂടുതലുള്ളതും ആയ റോഡുകൾ പൂർണ്ണമായും ഒഴിവാക്കുക.

ഫുട്പാത്ത് ഇല്ലെങ്കിൽ നിർബന്ധമായും അരികിൽ കൂടി വരുന്ന വാഹനങൾ കാണാവുന്ന രീതിയിൽ റോഡിന്റെ വലത് വശം ചേർന്ന് നടക്കുക.

വെളുത്തതോ ഇളം നിറത്തിലുള്ളതോ ആയ വസ്ത്രങ്ങൾ തിരഞ്ഞെടുക്കാം.

കറുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ പൂർണ്ണമായും ഒഴിവാക്കണം.

സാധ്യമെങ്കിൽ റിഫ്‌ളക്ടീവ് ജാക്കറ്റുകളൊ അത്തരം വസ്ത്രങ്ങളൊ ഉപയോഗിക്കുക.

വലതുവശം ചേർന്ന് റോഡിലൂടെ നടക്കുമ്പോൾ 90 ഡിഗ്രി തിരിവിൽ നമ്മളെ പ്രതീക്ഷിക്കാതെ വാഹനങ്ങൾ പാഞ്ഞു വരാമെന്ന ശ്രദ്ധ വേണം.

ഫോൺ ഉപയോഗിച്ചു കൊണ്ടും ഇയർ ഫോൺ ഉപയോഗിച്ച് പാട്ട് കേട്ടുകൊണ്ടും നടക്കുന്നത് ഒഴിവാക്കണം.

കുട്ടികൾ കൂടെയുണ്ടെങ്കിൽ അധിക ശ്രദ്ധ നൽകണം.

റോഡിലൂടെ വർത്തമാനം പറഞ്ഞു കൂട്ടം കൂടി നടക്കുന്നത് ഒഴിവാക്കണം. വലതുവശം ചേർന്ന് റോഡിലൂടെ നടക്കുമ്പോൾ 90 ഡിഗ്രി തിരിവിൽ നമ്മളെ പ്രതീക്ഷിക്കാതെ പാഞ്ഞുവരുന്ന ഒരു വാഹനത്തിനായി പ്രത്യേകം ശ്രദ്ധ വേണം.

മൂടൽ മഞ്ഞ്, മഴ എന്നീ സന്ദർഭങ്ങളിൽ ഡ്രൈവർമാർക്ക് റോഡിന്റെ വശങ്ങൾ നന്നായി കാണാൻ കഴിയില്ല എന്ന കാര്യം മനസിലാക്കി ശ്രദ്ധിച്ചു നടക്കുക. കഴിയുമെങ്കിൽ പ്രതികൂല കാലാവസ്ഥ ഒഴിവാക്കുക.

Read Also: ‘മക്കളെ നോക്കണം, ജാമ്യം വേണം’: വയോധികയെ ആക്രമിച്ച മഞ്ജുമോളുടെ അപേക്ഷ തള്ളി, 14 ദിവസം റിമാൻഡിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button