ലക്നൗ: ദേശീയ പതാകയെ അപമാനിച്ചതിന് അസദുദ്ദീന്‍ ഒവൈസിക്കെതിരെ കേസ്. ഒരു പൊതു പരിപാടിയിലാണ് അസദുദ്ദീന്‍ ഒവൈസി ദേശീയ പതാകയെ അപമാനിച്ചത്. ഇതോടെ ഒവൈസിയ്‌ക്കെതിരെ വിവിധ സംഭവങ്ങളിലായി രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം മൂന്നായി.
വേദിയില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിന് പകരം ഒവൈസി പതാക ദണ്ഡില്‍ ചുറ്റിവച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ബറാബങ്കിയില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് സംഭവം. ഇതേ പരിപാടിയിൽ തന്നെ പങ്കെടുത്ത ആളുകൾ നല്‍കിയ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്.
കോവിഡ് സുരക്ഷാ മാനദണ്ഡം ലംഘിച്ച് പൊതുപരിപാടി സംഘടിപ്പിച്ചതിനും, പ്രസംഗത്തിനിടെ വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയതിനുമാണ് ഒവൈസിയ്‌ക്കെതിരെ മുൻപ് പോലീസ് കേസ് എടുത്തിട്ടുള്ളത്.
Post Your Comments