CinemaMusic AlbumsMollywoodLatest NewsKeralaMusicNewsEntertainment

കാതിനിമ്പമാർന്ന ചങ്ങമ്പുഴയുടെ ‘വസന്തോത്സവം’: പുതിയ മ്യൂസിക് വീഡിയോ

ഇതിഹാസ കവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ പ്രശസ്ത മലയാള കവിതയായ ‘വസന്തോൽസവ’ത്തിന്റെ ഏറ്റവും പുതിയ മ്യൂസിക് വീഡിയോ പുറത്തിറക്കി ഈസ്റ്റ് കോസ്റ്റ് ഓഡിയോ. ചങ്ങമ്പുഴയുടെ കവിതയ്ക്ക് സംഗീതം നൽകിയിരിക്കുന്നത് സന്തോഷ് വർമ്മ. ഈസ്റ്റ് കോസ്റ്റിന്റെ നാളെയുടെ പാട്ടുകാർ- 2020 എന്ന സംഗീത മത്സരത്തിലെ വിജയികളായ അഞ്ജലി തീർത്ഥ, വന്ദന ശങ്കർ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചങ്ങമ്പുഴയുടെ കവിത ഓഡിയോ രൂപത്തിൽ കേൾക്കുമ്പോൾ ഇത് പ്രേക്ഷകന് പുതിയൊരു അനുഭവമാണ് സമ്മാനിക്കുന്നത്.

Also Read:ഭൂസ്വത്ത് നഷ്ടപ്പെട്ട ജന്മിയാണ് കോൺഗ്രസ്: അവരത് അംഗീകരിക്കാൻ മടിക്കുന്നു: പരിഹസിച്ച് ശരദ് പവാർ

രാധയുടെയും തോഴിയുടെയും വൃന്ദാവനത്തില്‍ വച്ചുള്ള സംവാദമാണ് ഇതില്‍ കവി അവതരിപ്പിക്കുന്നത്. വൃന്ദാവനത്തില്‍ ചൈത്രവും പൂക്കളും വീണ്ടും വന്നുവോ എന്ന് സന്ദേഹിയ്ക്കുന്ന രാധയോട് വന്നു ചേര്‍ന്ന ചൈത്രത്തിന്റെ മനോഹാരിതകള്‍ പങ്കുവയ്ക്കുകയാണ് തോഴി. ആ സൗന്ദര്യം ആസ്വദിക്കുവാന്‍ തോഴി പറയുമ്പോഴും, കാനനനോടൊത്തുള്ള ആ പഴയ ചൈത്രം തന്നെയാണോ ഇതെന്നാണ് അവള്‍ക്ക് സന്ദേഹം. തോഴി അവളെ അതെയെന്ന് വിശ്വസിപ്പിക്കാന്‍ ശ്രമിയ്ക്കുന്നുണ്ടെങ്കിലും അജ്ഞാതമായ ഏതോ നിരാശയില്‍ നിമ്ഗ്നയാണ് രാധ.

ചങ്ങമ്പുഴക്കവിതകളുടെ അന്തര്‍ധാരകളിലൊന്നായ നിരാശാബോധം ഇതിലുടനീളം നമുക്ക് ദര്‍ശിക്കാം. തോഴി പലതും പറഞ്ഞ് അവളെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും രാധയുടെ ഉല്‍ക്കടമായ നിരാശയില്‍ തന്നെയാണ് കവിത ചെന്നവസാനിയ്ക്കുന്നത്.

shortlink

Post Your Comments


Back to top button