ErnakulamLatest NewsKeralaNews

പാർക്കിങ് നിരക്കുകൾ കുറച്ച് കൊച്ചി മെട്രോ: പുതിയനിരക്ക് പുറത്ത് വന്നു

കൊച്ചി: കൊച്ചി മെട്രോ പാർക്കിങ് നിരക്കുകൾ കുറച്ചു, ഇരുചക്ര വാഹനങ്ങൾക്കു ഒരു ദിവസത്തേക്കു അഞ്ച് രൂപയും കാറുകൾക്കു പത്ത് രൂപയുമായിരിക്കും നിരക്ക്. പുതിയ നിരക്കുകൾ തിങ്കളാഴ്ച പ്രാബല്യത്തിൽ വരും. പൊതുജനങ്ങൾക്കിടയിൽ നടത്തിയ സർവ്വേയും മറ്റ് അഭിപ്രായങ്ങളും കണക്കിലെടുത്താണു നിരക്കു കുറയ്ക്കാനുള്ള തീരുമാനം.

Also Read: കെഎസ്ആർടിസി യാത്രകൾ ഇനി കൂടുതൽ സൗകര്യത്തോടെ: മൊബൈൽ ചാർജിങ്​ പോയിൻറ്​, വൈഫെ ഉൾപ്പടെ ലഭ്യമാക്കും

ഇപ്പോൾ ബൈക്കിന് ആദ്യത്തെ രണ്ടു മണിക്കൂറിനു 10 രൂപയും തുടർന്നുള്ള ഓരോ മണിക്കൂറിനും അഞ്ച് രൂപയുമാണു നിരക്ക്. കാറുകൾക്കു ആദ്യ രണ്ടു മണിക്കൂറിന് 30 രൂപയും തുടർന്നുള്ള ഓരോ മണിക്കൂറിനും 10 രൂപയുമായിരുന്നു. അതിനിടെ കൊച്ചി മെട്രോയുടെ ഞായറാഴ്ചകളിലെ സമയം പുനഃക്രമീകരിച്ച് കെ.എം.ആർ.എൽ. ഇനി മുതൽ ഞായറാഴ്ചകളിൽ രാവിലെ 8 മണി മുതൽ രാത്രി 9 മണി വരെയാകും മെട്രോ സർവീസ് നടത്തുക.

നിലവിൽ പതിനഞ്ച് മിനിറ്റിന്റെ ഇടവേളകളിലാകും ട്രെയിൻ സർവീസ് നടത്തുകയെന്ന് കൊച്ചി മെട്രോ റെയിൽ കോർപറേഷൻ അറിയിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ പുതുക്കിയ മാനദണ്ഡം അനുസരിച്ചാണ് തീരുമാനം. കഴിഞ്ഞ മാസം മെട്രോയുടെ ശനിയാഴ്ചകളിലെ സമയക്രമം പുനഃക്രമീകരിച്ചിരുന്നു. പുതുക്കിയ സമയക്രമം അനുസരിച്ച് രാവിലെ ഏഴ് മുതൽ രാത്രി ഒൻപത് വരെയാണ് മെട്രോ ശനിയാഴ്ചകളിൽ സർവീസ് നടത്തുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button