പട്‌ന: സിപിഐ നേതാവ് കനയ്യ കുമാറിനെ കോൺഗ്രസിലെത്തിക്കാൻ രഹസ്യനീക്കങ്ങളുമായി കോൺഗ്രസ്. ബിഹാറിലെ സിപിഐ നേതൃത്വവുമായി അസ്വാരസ്വങ്ങൾ നിറഞ്ഞ് നിൽക്കുന്ന സാഹചര്യത്തിലാണ് കനയ്യയെ കോണ്‍ഗ്രസിലെത്തിച്ചാല്‍ പാര്‍ട്ടിക്ക് ഗുണകരമാകുമെന്ന് കോൺഗ്രസിന്റെ കണക്കു കൂട്ടല്‍. ഹൈക്കമാന്‍ഡിന്റെ രാഷ്ട്രീയ ഉപദേഷ്ടാവായ പ്രശാന്ത് കിഷോറിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് ശ്രമം.
അതേസമയം, പ്രശാന്ത് കിഷോറിന്റെ സാന്നിധ്യത്തില്‍ രണ്ടു തവണ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോര്‍ട്ട് കനയ്യ കുമാര്‍ നിഷേധിച്ചു. എന്നാല്‍ പ്രശാന്ത് കിഷോറുമായി ആശയവിനിമയം നടത്താറുണ്ടെന്നു കനയ്യ സമ്മതിച്ചു. കനയ്യയെ കോൺഗ്രസിലെത്തിക്കാൻ യുവനേതാവ് നദീം ജാവേദിനെയാണ് കോണ്‍ഗ്രസ് നിയോഗിച്ചിട്ടുള്ളത്. നദീമും കനയ്യയുമായി അടുത്തിടെ ഡല്‍ഹിയില്‍ ചര്‍ച്ച നടന്നിരുന്നു. കോണ്‍ഗ്രസ് എംഎല്‍എമാരായ അഹമ്മദ് ഖാനും അവധേഷ് സിങ്ങും അടുത്തിടെ പട്‌നയില്‍ കനയ്യ സംഘടിപ്പിച്ച ചില പരിപാടികളില്‍ വേദി പങ്കിട്ടിരുന്നു.
സിപിഐ സംസ്ഥാന ഓഫിസ് സെക്രട്ടറി ഇന്ദുഭൂഷണെ കനയ്യയുടെ അനുയായികള്‍ കയ്യേറ്റം ചെയ്തതിന്റെ പേരില്‍ ഹൈദരാബാദില്‍ ചേര്‍ന്ന സിപിഐ ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ കനയ്യയെ പരസ്യമായി ശാസിച്ചിരുന്നു. സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി.രാജയുമായും കനയ്യ കുമാര്‍ അകല്‍ച്ചയിലാണ്.
Post Your Comments