തെലുങ്കാനയിൽ കോണ്‍ഗ്രസിന്റെ പ്രതീക്ഷകള്‍ തകര്‍ത്ത് സിപിഐയുമായുള്ള സഖ്യം തകര്‍ച്ചയിലേക്ക് നീങ്ങുകയാണെന്ന റിപ്പോർട്ട്. ടിഡിപിയും സിപിഐയും ചേര്‍ന്നാണ് കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയത്. ചില പ്രാദേശിക കക്ഷികളും ഈ സഖ്യത്തിന്റെ ഭാഗമാകും. സിപിഎം ഇതിന്റെ ഭാഗമാകുമെന്ന് പറഞ്ഞിരുന്നെങ്കിലും അവർ തീരുമാനം അറിയിച്ചിരുന്നില്ല. എന്നാലിപ്പോൾ കോണ്‍ഗ്രസുമായി സിപിഐ പിരിയുകയാണെന്നാണ് സൂചന. സീറ്റ് വിഭജനം സംബന്ധിച്ചുള്ള പ്രശ്നമാണ് ഇതിന് കാരണം.
നിയമസഭാ തിരഞ്ഞെടുപ്പില്‍ വെറും മൂന്ന് സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസ് സിപിഐക്ക് നല്‍കിയിരിക്കുന്നത്. എന്നാൽ ഇത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് സിപിഐയുടെ നിലപാട്. തെലുങ്കാനയില്‍ അഞ്ച് സീറ്റില്‍ മത്സരിക്കണമെന്നാണ് സിപിഐ കണക്ക് കൂട്ടല്‍. സര്‍ക്കാരിനെ താഴെയിറക്കുക തന്നെയാണ് ലക്ഷ്യമെങ്കിലും സീറ്റ് തര്‍ക്കം പരിഹരിക്കപ്പെടണമെന്നാണ് നേതൃത്വത്തിന്റെ ആവശ്യം. അതേസമയം പാര്‍ട്ടിയുടെ അതൃപ്തി സംസ്ഥാന നേതൃത്വം കോണ്‍ഗ്രസ് നേതാവ് ജനാര്‍ദ്ദന റെഡ്ഡിയെ അറിയിച്ചിട്ടുണ്ട്.
Post Your Comments