KeralaLatest NewsNews

‘ചിലപ്പോള്‍ അപ്രിയസത്യങ്ങള്‍ തുറന്നുപറയേണ്ടിവരും’: ബിഷപ്പിന് പിന്തുണയുമായി ദീപിക മുഖപ്രസംഗം

മത സൗഹാര്‍ദം ക്രൈസ്തവ സമൂഹം എന്നും പിന്തുടരുന്നുണ്ടെന്നും തൊടുപുഴ കൈവെട്ടുകേസില്‍ സംയമനം പാലിച്ചത് അതുകോണ്ടാണെന്നുമാണ് വാദം.

കൊച്ചി: നാര്‍ക്കോട്ടിക് ജിഹാദ് പരാമർശത്തിൽ ബിഷപ് കല്ലറങ്ങാടിനെ അനുകൂലിച്ച് ദീപിക മുഖപ്രസംഗം. കല്ലറങ്ങാട് തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിലാണ് പറഞ്ഞതെന്നാണ് ദീപിക പറയുന്നത്. സമകാലീക കേരളവും ക്രൈസ്തവ സുമുദായവും നേരിടുന്ന ഗൗരവ പ്രശനങ്ങളാണ് കല്ലറങ്ങാട് പറഞ്ഞത്. വിശ്വാസികളോട് പറഞ്ഞ കാര്യങ്ങള്‍ നിക്ഷിപ്ത താല്‍പര്യക്കാര്‍ വിവാദമാക്കാന്‍ ശ്രമിക്കുന്നുവെന്നാണ് കുറ്റപ്പെടുത്തൽ.

മറ്റു മതങ്ങളോടുള്ള എതിര്‍പ്പുകൊണ്ടല്ല കല്ലറങ്ങാട് പറഞ്ഞതെന്ന് മുഖപ്രസംഗം ന്യായീകരിക്കുന്നു. പിണറായിക്കും വി ഡി സതീശനും പി ടി തോമസിനുമെതിരെ രൂക്ഷ വിമർശനവുമുണ്ട്. വിമർശിച്ചുവന്ന രാഷ്ട്രീയ നേതാക്കളുടെ ലക്ഷ്യം വോട്ടുബാങ്കിലാണെന്നാണ് ആരോപണം. മാധ്യമങ്ങള്‍ക്കും ഹിഡൻ അജണ്ടയുണ്ടെന്നാണ് ആരോപണം. മത സൗഹാർദ്ദത്തിന്‍റെ അതിര്‍വരമ്പുകള്‍ നിശ്ചയിക്കുന്നത് ആരെന്നും മുഖപ്രസംഗം ചോദിക്കുന്നു.

Read Also: ഗു​രു​വാ​യൂ​ര്‍ ദേ​വ​സ്വ​ത്തി​ലും ചി​ല ക​ല്ലു​ക​ള്‍ കി​ട​ന്ന് ക​ര​യു​ന്നു: കെ ​രാ​ധാ​കൃ​ഷ്ണ​ന്‍

കുറ്റകൃത്യങ്ങളില്‍ അന്വേഷണം നടത്തേണ്ടത് പോലിസിന്‍റെ ജോലിയാണ്. ജസ്നയുടെ തിരോധാനത്തില്‍ എന്തുകോണ്ട് പോലീസ് ഇതുവരെ അന്വേഷണം പൂര്‍ത്തിയാക്കിയില്ലെന്നും ദീപിക ചോദിക്കുന്നു. സഭയുടെ ആശങ്കയാണ് വിശ്വാസികളോട് പങ്കുവെച്ചത്, നിമിഷ, സോണിയ, മെറിന്‍ എന്നിവര്‍ ലൗ ജിഹാദ് ഉണ്ടോയെന്ന ചോദ്യത്തിന് തെളിവാണെന്നും മുഖപ്രസംഗത്തിൽ പറയുന്നു. മത സൗഹാര്‍ദം ക്രൈസ്തവ സമൂഹം എന്നും പിന്തുടരുന്നുണ്ടെന്നും തൊടുപുഴ കൈവെട്ടുകേസില്‍ സംയമനം പാലിച്ചത് അതുകോണ്ടാണെന്നുമാണ് വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button