KeralaLatest NewsNews

ഗു​രു​വാ​യൂ​ര്‍ ദേ​വ​സ്വ​ത്തി​ലും ചി​ല ക​ല്ലു​ക​ള്‍ കി​ട​ന്ന് ക​ര​യു​ന്നു: കെ ​രാ​ധാ​കൃ​ഷ്ണ​ന്‍

ഗു​രു​വാ​യൂ​ര്‍ ദേ​വ​സ്വ​ത്തിന്റെ ക​ച്ച​വ​ട സ​മു​ച്ച​യം ത​റ​ക്ക​ല്ലി​ടു​ന്ന ച​ട​ങ്ങി​ലാ​ണ് നാ​യ​നാ​ര്‍ ന​ല്‍കി​യ ഉ​പ​ദേ​ശം മ​ന്ത്രി ഓ​ര്‍ത്ത​ത്.

ഗു​രു​വാ​യൂ​ര്‍: ത​റ​ക്ക​ല്ലി​ട​ല്‍ പ​രി​പാ​ടി​ക​ള്‍ക്ക് പോ​കുമ്പോ​ള്‍ ര​ണ്ടു​ത​വ​ണ ആ​ലോ​ചി​ക്ക​ണ​മെ​ന്ന് ഇ.​കെ. നാ​യ​നാ​ര്‍ ത​ന്നെ ഉ​പ​ദേ​ശി​ച്ചി​രു​ന്നു​വെ​ന്ന് മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍. ഗു​രു​വാ​യൂ​ര്‍ ദേ​വ​സ്വ​ത്തിന്റെ ക​ച്ച​വ​ട സ​മു​ച്ച​യം ത​റ​ക്ക​ല്ലി​ടു​ന്ന ച​ട​ങ്ങി​ലാ​ണ് നാ​യ​നാ​ര്‍ ന​ല്‍കി​യ ഉ​പ​ദേ​ശം മ​ന്ത്രി ഓ​ര്‍ത്ത​ത്.

Read Also: ശ്രീകൃഷ്ണ ജയന്തി ആശംസകളുമായി രാഷ്‌ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും

‘1996ലെ ​മ​ന്ത്രി​സ​ഭ​യി​ല്‍ താ​ന്‍ തു​ട​ക്ക​ക്കാ​ര​നാ​യി​രി​ക്കു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. ത​റ​ക്ക​ല്ലി​ടാ​ന്‍ ക്ഷ​ണി​ച്ചാ​ല്‍ ഉ​യ​ര്‍ന്ന് പൊ​ന്തു​ന്ന ക​ല്ലാ​ണോ, കാ​റ്റും മ​ഴ​യും ഏ​റ്റ് ക​ര​യാ​ന്‍ വി​ധി​ക്ക​പ്പെ​ടു​ന്ന ക​ല്ലാ​ണോ എ​ന്ന് നോ​ക്കി​യ ശേ​ഷം പ​രി​പാ​ടി ഏ​റ്റാ​ല്‍ മ​തി​യെ​ന്നാ​യി​രു​ന്നു ഉ​പ​ദേ​ശം. ക​ര​യു​ന്ന ക​ല്ലാ​വു​മെ​ന്ന് തോ​ന്നി​യാ​ല്‍ പോ​ക​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു. മ​ന്ത്രി​സ​ഭ​യി​ലെ ‘ബേ​ബി’ ആ​യി​രു​ന്ന ത​ന്നോ​ട് നാ​യ​നാ​ര്‍ക്ക് ഏ​റെ വാ​ത്സ​ല്യ​മാ​യി​രു​ന്നു’- രാ​ധാ​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു. ഗു​രു​വാ​യൂ​ര്‍ ദേ​വ​സ്വ​ത്തി​ലും ചി​ല ക​ല്ലു​ക​ള്‍ കി​ട​ന്ന് ക​ര​യു​ന്നു​ണ്ടെ​ന്ന് മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button