Latest NewsNewsUKInternational

യുകെയിൽ വീണ്ടും കോവിഡ് കേസുകൾ ഉയരുന്നു: രോഗവ്യാപനം വർധിക്കുന്നതിന്റെ കാരണമിത്

ലണ്ടൻ: യുകെയിൽ വീണ്ടും കോവിഡ് കേസുകൾ ഉയരുന്നു. മാസ്‌കുകളില്ലാതെ ജനം സ്വതന്ത്രമായി ഇടപഴകാൻ ആരംഭിച്ചതോടെയാണാണ് കേസുകളുടെ എണ്ണം വർധിച്ചത്. ഏതാനും ദിവസങ്ങളിലായി ആശുപത്രികളിൽ കോവിഡ് അഡ്മിഷൻ ഉയരുകയാണ്. ഈ സ്ഥിതി തുടർന്നാൽ രാജ്യം വീണ്ടും കർശന നിയന്ത്രണങ്ങളിലേക്ക് കടക്കേണ്ടി വരും. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം ഉയർന്നാൽ മാസ്‌ക് ധരിക്കുന്നത് ഉൾപ്പെടെ കർശനമാക്കുന്ന നടപടികളിലേക്ക് കടക്കാനാണ് അധികൃതരുടെ തീരുമാനം.

Read Also: ഇനിയും തുടർന്നാൽ വിവാഹബന്ധം നീണ്ടുനിൽക്കില്ല, ഭർത്താവിന്റെ വർക് ഫ്രം ഹോം സംവിധാനം പിൻവലിക്കണം: വൈറലായി ഭാര്യയുടെ കത്ത്

സാമൂഹിക അകലം പാലിക്കാതെ ജനം കൂട്ടം കൂടുന്നതാണ് രോഗ വ്യാപനം വർധിക്കാൻ കാരണമെന്നാണ് വിലയിരുത്തൽ. ജൂലൈ മുതൽ തിരക്കേറിയ ഇൻഡോർ പബ്ലിക് ഇടങ്ങളിൽ മാസ്‌ക് ധരിക്കുന്നത് യുകെയിൽ നിർബന്ധമല്ലാതാക്കിയിരുന്നു. തുടർന്ന് തിരക്കേറിയ സൂപ്പർമാർക്കറ്റിലും, ട്രെയിനിലും, ബസുകളിലും മാസ്‌കില്ലാതെയാണ് ആളുകളെത്തുന്നത്. രോഗ വ്യാപനം ഉയരുമ്പോഴും മാസ്‌ക് ധരിക്കാതെയാണ് ആളുകൾ പുറത്തിറങ്ങുന്നത്.

ഇന്ന് 37,622 കോവിഡ് കേസുകളും, 147 മരണങ്ങളുമാണ് യുകെയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 8098 രോഗികളാണ് നിലവിൽ ചികിത്സയിലുള്ളത്.

Read Also: കെഎസ്ആർടിസിക്ക് മുന്നിൽ ബൈക്കിൽ വഴിമുടക്കി അഭ്യാസം: യുവാവിനെ നാട്ടുകാർ കൈകാര്യം ചെയ്തു: വൈറൽ വീഡിയോ

shortlink

Related Articles

Post Your Comments

Related Articles


Back to top button