
പറവൂർ: കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം യുവദമ്പതികൾ ആത്മഹത്യ ചെയ്തു. പറവൂര്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപം മില്‍സ് റോഡില്‍ വട്ടപ്പറമ്ബുവീട്ടില്‍ പരേതനായ മുരളീധരന്റെയും ലതയുടെയും മകന്‍ വി.എം. സുനില്‍ (38), ഭാര്യ കൃഷ്ണേന്ദു (31), മകന്‍ ആരവ് കൃഷ്ണ എന്നിവരെയാണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കുട്ടിയെ കൊലപ്പെടുത്തിയശേഷം ഇരുവരും തൂങ്ങിമരിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം. ഡൈനിംഗ് ഹാളില്‍ സുനിലിന്റെ മൃതദേഹവും ബെഡ്റൂമില്‍ തൂങ്ങിയ നിലയിൽ കൃഷ്ണേന്ദുവിന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. മകൻ ആരവ് കൃഷ്ണ കട്ടിലില്‍ മരിച്ചുകിടക്കുകയായിരുന്നു. കഴിഞ്ഞ ദിവസം സുനിലിനെയും ഭാര്യയേയും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ച ബന്ധുക്കൾക്ക് ഇതിനു സാധിച്ചില്ല. ഇതോടെ, ഇവരെ നേരിൽ കാണാൻ ഇവരുടെ അമ്മാവനും നടനുമായ കെ.പി.എ.സി സജീവ് വൈകിട്ട് നാലരയോടെ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
Also Read:സെപ്തംബര്‍ 11 ലെ ഭീകരാക്രമണത്തിന്‍റെ ഇരുപതാം വാര്‍ഷികം : ഓർമ്മകൾ ചിത്രങ്ങളിലൂടെ
മുന്‍വാതില്‍ കുറ്റിയിട്ടിരുന്നില്ല. വാതിൽ തുറന്നു കിടക്കുകയായിരുന്നു. ഇതുവഴി അകത്തുകയറിയ സജീവ് സുനിലിനെയാണ് തൂങ്ങിയ നിലയിൽ ആദ്യം കണ്ടെത്തിയത്. അബുദാബിയില്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി ഫ്രാഞ്ചൈസി സ്ഥാപനം നടത്തുന്ന സുനില്‍ നാലുമാസം മുമ്ബാണ് നാട്ടിലെത്തിയത്. ഓണം കഴിഞ്ഞ് ഉടന്‍ മടങ്ങാന്‍ ശ്രമിച്ചെങ്കിലും ശനിയാഴ്ച വൈകിട്ട് പോകാനുള്ള ടിക്കറ്റാണ് ലഭിച്ചത്.
സാമ്ബത്തികമായും കുടുംബപരമായും ഇവര്‍ക്കു മറ്റു പ്രശ്നങ്ങളില്ലെന്നാണ് സൂചന. കുട്ടിയുടെ കഴുത്തില്‍ കരിവാളിച്ച പാടുകളുണ്ട്. വിരലടയാള വിദഗ്ദ്ധരും ഫൊറന്‍സിക് വിദഗ്ദ്ധരും പരിശോധന നടത്തി. സാമ്ബത്തിക ബുദ്ധിമുട്ടുകളൊന്നും ഇവര്‍ക്കില്ല. വിദേശത്തുനിന്നും വന്നശേഷം വഴിക്കുളങ്ങരയില്‍ വീടുവെയ്ക്കാന്‍ നാല് സെന്റ് ഭൂമി സുനില്‍ വാങ്ങിയിരുന്നു. പോലീസ് അസ്വാഭാവിക മരണത്തിൽ കേസെടുത്തു.
Post Your Comments