KozhikodeLatest NewsKeralaNattuvarthaNews

‘ഞങ്ങൾ മയക്കുമരുന്ന് ഉപയോഗിക്കാറില്ല’: ട്രാപ്പ് ചെയ്തതാണെന്ന് കൂട്ടബലാത്സംഗ കേസിലെ പ്രതികൾ

കോഴിക്കോട്: ലഹരി മരുന്ന് നൽകി യുവതിയെ മയക്കി കിടത്തിയ ശേഷം കൂട്ടബലാത്സംഗം ചെയ്ത കേസിൽ നാല് പ്രതികളും അറസ്റ്റിലായി. കേസിൽ തങ്ങളെ കുടുക്കിയതാണെന്നും തങ്ങൾ മയക്കുമരുന്ന് ഉപയോഗിക്കാറില്ലെന്നും പ്രതികൾ പറയുന്നു. കോഴിക്കോട് കൂട്ടബലാത്സംഗം നടന്ന ലോഡ്ജിൽ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് തങ്ങളെ കുടുക്കിയതാണെന്ന് പ്രതികളായ അത്തോളി സ്വദേശികൾ ആരോപിച്ചത്. ‘ഞങ്ങളെ ട്രാപ്പ് ചെയ്തതാണ്. ഞങ്ങൾ മയക്കുമരുന്ന് ഉപയോഗിക്കാറില്ല, ഞങ്ങൾക്ക് ഒന്നുമറിയില്ല’- എന്നും പ്രതികൾ മാധ്യമപ്രവർത്തകരോട് വിളിച്ചുപറഞ്ഞു. കേസുമായി തങ്ങൾക്ക് ബന്ധമില്ലെന്നും പാവങ്ങളാണെന്നുമാണ് പ്രതികൾ വിളിച്ച് പറഞ്ഞത്.

കഴിഞ്ഞ ദിവസം കൊല്ലം സ്വദേശിനായ യുവതിയെ മുഖ്യപ്രതി അജ്‌നാസ് കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തിയ ശേഷമായിരുന്നു കൂട്ടബലാത്സംഗം. അത്തോളി സ്വദേശികളായ അജ്നാസ്, ഫഹദ് , നജാസ്, ഷുഹൈബ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ ഗുരുതര പരിക്ക് ഉണ്ടെന്ന് മെഡിക്കൽ റിപ്പോർട്ട്. ഓയിൽ പുരട്ടിയ സിഗരറ്റ് കൊടുത്ത് മയക്കിയ ശേഷമാണ് യുവതി കൂട്ടബലാത്സംഗം നടന്നത്. ക്രൂര പീഡനമാണ് നടന്നതെന്ന് എസിപി കെ സുദര്‍ശന്‍ വ്യക്തമാക്കി. അബോധാവസ്ഥയിലായ യുവതിയെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി

Also Read:വിദേശത്ത് നിന്ന് വരുന്ന യാത്രക്കാർക്ക് സുപ്രധാന മുന്നറിയിപ്പുമായി ഖത്തർ

പീഡനത്തിന് ഇരയായ യുവതി കൊല്ലം സ്വദേശിനിയാണ്. ടിക് ടോക് വഴിയാണ് അത്തോളി സ്വദേശിയായ അജ്‌നാസ് എന്ന യുവാവിനെ പരിചയപ്പെടുന്നത്. യുവാവിനെ രണ്ട് വര്‍ഷം മുന്‍പ് പരിചയമുണ്ടെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് യുവതിയെ ഇയാള്‍ കോഴിക്കേട്ടെക്ക് വിളിച്ചുവരുത്തിയത്. അജ്‌നാസും സുഹൃത്തും ചേര്‍ന്ന് റെയില്‍വെ സ്‌റ്റേഷനിലെത്തിയ യുവതിയെ ലോഡ്ജിൽ എത്തിച്ചു. അവിടെവച്ച്‌ അജ്‌നാസ് ആണ് യുവതിയെ ആദ്യം പീഡിപ്പിച്ചത്. തൊട്ടടുത്ത മുറിയില്‍ അജ്‌നാസിന്റെ മറ്റ് മൂന്ന് സുഹൃത്തുക്കള്‍ നേരത്തെ തന്നെ മുറിയെടുത്ത് താമസിച്ചിരുന്നു. അവര്‍ മൂന്ന് പേരും അജ്‌നാസിന്റെ മുറിക്കകത്തേക്ക് കയറിവന്ന് കൂട്ടമായി ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പൊലീസ് പറയുന്നു.

മദ്യം നല്‍കിയ ശേഷം സിഗരറ്റിനകത്ത് ലഹരിവസ്തുക്കള്‍ നല്‍കി യുവതി അര്‍ധബോധാവസ്ഥയിലായ ശേഷം കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. പീഡനദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. പീഡനത്തിന് പിന്നാലെ യുവതിക്ക് ശ്വാസം മുട്ടലുണ്ടായതിനെ തുടര്‍ന്ന് ബോധക്ഷയം സംഭവിച്ചു. യുവതി മരിക്കുമെന്ന് ഭയന്ന് ഇവര്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. യുവതിയെ ആശുപത്രിയിലെത്തിച്ച ശേഷം സംഘം മുങ്ങുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കേസില്‍ രണ്ട് പ്രതികളെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button