
ന്യൂഡല്‍ഹി: എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസിയെ തടയാനുള്ള ഏക വാക്‌സിന്‍ ന്യൂനപക്ഷ മോര്‍ച്ച മാത്രമാണെന്ന് ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്‍റ് രാധാ മോഹന്‍ സിങ്. മോതിഹാരിയില്‍ ന്യൂനപക്ഷ മോര്‍ച്ച റാലിയില്‍ സംസാരിക്കവെയാണ് രാധാ മോഹന്‍ സിങ് വിമർശനവുമായി രംഗത്ത് എത്തിയത്.
ഉവൈസിയോട് മുഹമ്മദലി ജിന്നയെപ്പോലെ ആകരുതെന്ന് കഴിഞ്ഞ ദിവസം മധ്യപ്രദേശ് ബി.ജെ.പി നേതാവ് വിശ്വാസ് സാരംഗ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു വിവാദം പരാമര്‍ശം കൂടി ഉണ്ടായിരിക്കുന്നുത്. ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വിമര്‍ശിച്ച ഉവൈസിക്കെതിരെ യു.പി പൊലീസ് കേസെടുത്തു. സാമുദായിക സൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന കുറ്റം ചുമത്തിയാണ് കേസ്.
Read Also: ലൈവ് ആണെന്നറിയാതെ മാദ്ധ്യമ പ്രവര്‍ത്തകന്റെ രോഷപ്രകടനം കണ്ടത് ലക്ഷക്കണക്കിന് പ്രേക്ഷകര്‍
അടുത്ത വര്‍ഷം നടക്കുന്ന യു.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ എ.ഐ.എം.ഐ.എം 100 സീറ്റുകളില്‍ മത്സരിക്കുമെന്ന് ഉവൈസി വ്യക്തമാക്കിയിരുന്നു. ബിഹാര്‍ മാതൃകയില്‍ യു.പിയിലും നേട്ടമുണ്ടാക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഉവൈസി. 2015ല്‍ നടന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉവൈസിയുടെ പാര്‍ട്ടി അഞ്ച് സീറ്റുകള്‍ നേടിയിരുന്നു.
Post Your Comments