Latest NewsKeralaCinemaMollywoodNewsEntertainment

‘ഇതുപോലുള്ള നാടകം കാണിച്ച് ആരുടെ പ്രീതി പിടിച്ചുപറ്റാനാണ് ശ്രമിക്കുന്നത്’: യുവതിയുടെ കമന്റിന് മറുപടിയുമായി ബാല

കൊച്ചി: അടുത്തിടെയയായിരുന്നു നടൻ ബാലയുടെ രണ്ടാം വിവാഹം. തുടർന്ന് സെപ്റ്റംബർ 5ന് വിവാഹ റിസപ്‌ഷൻ നടത്തുകയും നിരവധി താരങ്ങൾ ബാലയ്ക്കും ഭാര്യ എലിസബത്തിനും ആശംസയുമായി എത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ബാല ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു വീഡിയോയാണ് വൈറലാകുന്നത്. ചില കമന്റുകൾ ബാലയുടെ നിലപാടുകളെ ചോദ്യം ചെയ്യുന്നവയായിരുന്നു. ഇത്തരത്തിൽ വ്യക്തി ജീവിതത്തെ ചോദ്യം ചെയ്യുന്ന ചില കമന്റുകൾക്ക് താരം മറുപടി നൽകുകയും ചെയ്തു.

Also Read:ചൈനയിൽ അന്യഗ്രഹ ജീവികളുടെ പേടകം ഇറങ്ങിയോ ? വൈറലായി വീഡിയോ

‘നിങ്ങൾ സ്വയം ജീവിക്കൂ, ഇതുപോലുള്ള നാടകം കാണിച്ച് ആരുടെ പ്രീതി പിടിച്ചുപറ്റാനാണ് ശ്രമിക്കുന്നത്’, എന്നായിരുന്നു യുവതിയുടെ കമന്റ്. ‘നിങ്ങൾ നിങ്ങളുടെ ജീവിതം നോക്കൂ, ഞാൻ എന്റേത് നോക്കിക്കൊള്ളാം;, മറുപടിയായി ബാല കുറിച്ചു. ബാലയുടെ മറുപടി ആരാധകർ ഏറ്റെടുത്തു. ഇത്തരക്കാർക്ക് ഇങ്ങനെയുള്ള മറുപടിയാണ് നൽകേണ്ടതെന്ന് ആരാധകർ പറയുന്നു.

നേരത്തെ, തന്റെ ഭാര്യയെ കുറിച്ച് ചിലർ മോശം കമന്റുകൾ ചെയ്യുന്നുവെന്ന് ബാല വ്യക്തമാക്കിയിരുന്നു. ഇത്തരം നെഗറ്റീവ് കമന്റുകള്‍ പൈസ കൊടുത്ത് എഴുതിച്ചതാണെന്നാണ് ബാല പറയുന്നത്. തന്നെ കുറിച്ച് എന്ത് മോശം പറഞ്ഞാലും കുഴപ്പമില്ല. പക്ഷെ എലിസബത്തിനെ കുറിച്ച് ഇത്തരത്തില്‍ മോശം കമന്റ് എഴുതുന്നത് തെറ്റാണെന്നും ബാല പറഞ്ഞു. കമന്റ് ചെയ്യുന്നതിന് പകരം നേരില്‍ വരുകയോ, നമ്പര്‍ തരുകയോ ചെയ്താല്‍ സംസാരിക്കാമെന്നും താരം വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button