AlappuzhaLatest NewsKeralaNattuvarthaNews

യുവാവിനെ വിളിച്ച് വരുത്തി ഭീഷണിപ്പെടുത്തി, ശേഷം ആത്മഹത്യ: ഭർതൃഗൃഹത്തിൽ യുവതി തൂങ്ങിമരിച്ച നിലയിൽ, ദുരൂഹത

വള്ളിക്കുന്നം: ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തെക്കേമുറി ആക്കനാട്ട് തെക്കതിൽ സതീഷിന്‍റെ ഭാര്യ സവിതയെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. പുരുഷ സുഹൃത്തുമായി സംസാരിച്ച ശേഷമാണ് സവിത ആത്മഹത്യാഭീഷണി മുഴക്കി മുറിയിൽ കയറി വാതിലടച്ചത്. ശേഷം ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു.

Also Read:ഹിന്ദുത്വ രാഷ്ട്രീയം വിദ്യാര്‍ത്ഥികള്‍ മനസിലാക്കണം, എത്ര പ്രതിഷേധം ഉണ്ടായാലും പിജി സിലബസ് പിന്‍വലിക്കില്ല: വി.സി

വിദേശത്തു ജോലി ചെയ്യുന്ന സതീഷുമായി രണ്ടര വർഷം മുൻപായിരുന്നു സവിതയുടെ വിവാഹം. സംഭവം നടക്കുമ്പോൾ ഭർത്താവിന്റെ അമ്മയും കസിനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. കയ്യിലെ ഞരമ്പു മുറിച്ച ശേഷം ഫോണിൽ കൂടി യുവതി ആത്മഹത്യാ ഭീഷണി മുഴക്കി പുരുഷ സുഹൃത്തിനെ വീട്ടിൽ വിളിച്ച് വരുത്തുകയായിരുന്നു. ഇരുവരും സംസാരിച്ച് കൊണ്ടിരിക്കുന്നതിനിടെ യുവതി സുഹൃത്തുമായി തർക്കത്തിലേർപ്പെട്ടു. ഇതോടെ, ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് പറഞ്ഞ് മുറിയിൽ കയറി വാതിലടച്ചു. പരിഭ്രാന്തനായ യുവാവ് വീടിനു പുറത്തിറങ്ങി ബഹളം കൂട്ടി വീട്ടുകാരെയും അയൽവാസികളെയും അറിയിച്ചു.

അയൽവാസികളും വീട്ടുകാരും വാതിൽ ചവിട്ടി തുറന്നാണ് സവിതയെ രക്ഷപെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നും സവിതയുടെ പിതാവ് സജു പൊലീസിനു മൊഴി നൽകി. കൊന്ന് കെട്ടിത്തൂക്കിയതാണെന്നാണ് യുവതിയുടെ വീട്ടുകാർ ആരോപിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button