ThiruvananthapuramLatest NewsKeralaNattuvarthaNews

സിപിഎം ഭരിക്കുന്ന സഹകരണ സംഘങ്ങളിൽ വ്യാപക അഴിമതി: റിപ്പോർട്ട് തയാറാക്കാൻ ജില്ലാ ഘടകങ്ങൾക്ക് നിർദേശം

പുറത്തുവന്ന അഴിമതികള്‍ പാർട്ടിക്ക് ജനമധ്യത്തിൽഅവമതിപ്പുണ്ടാക്കി

തിരുവനന്തപുരം: സഹകരണ സംഘങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് തയാറാക്കാന്‍ ജില്ലാ കമ്മിറ്റികള്‍ക്ക് സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം. സിപിഎം ഭരിക്കുന്ന സഹകരണ സംഘങ്ങളിൽനിന്ന് വ്യാപകമായ ക്രമക്കേടുകൾ പുറത്തുവരികയും, സഹകരണ സംഘങ്ങളിൽ വൻ അഴിമതിയുണ്ടെന്ന് ആരോപണം ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് നേതൃത്വത്തിന്റെ നീക്കം.

നിക്ഷിപ്ത താല്‍പര്യക്കാര്‍ അഴിമതി കാട്ടുന്നതായും സഹകരണ മേഖലയില്‍ വഴിവിട്ട നീക്കം നടക്കുന്നതായും സിപിഎമ്മിന്റെ നിർദേശത്തിൽ വ്യക്തമാക്കുന്നു. സെപ്റ്റംബർ 20നു മുൻപായി ജില്ലാ ഘടകങ്ങൾ സഹകരണ സംഘങ്ങളെക്കുറിച്ച് കീഴ്ഘടകങ്ങളിൽനിന്നു റിപ്പോർട്ട് തേടണമെന്നും സെപ്റ്റംബർ 30നു മുൻപ് സംസ്ഥാന കമ്മിറ്റിക്ക് റിപ്പോര്‍ട്ട് സമർപ്പിക്കണമെന്നുമാണ് കഴിഞ്ഞ മാസം പുറത്തിറക്കിയ പാർട്ടി കത്തിൽ നൽകിയിട്ടുള്ള നിർദേശം.

സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങളിൽ പാർട്ടിയുടെ സബ് കമ്മിറ്റികൾ ചേരുകയും പരിശോധിക്കുകയും ചെയ്യണമെന്നും പാർട്ടി ഇടപെടൽ സഹകരണ മേഖലയിൽ വളരെയധികം കുറഞ്ഞു വരുന്നതായും കത്തിൽ പറയുന്നു. പാർട്ടി ഇടപെടൽ കുറയുന്നതിനാൽ നിക്ഷിപ്ത താൽപര്യക്കാർ അഴിമതി നടത്താനുള്ള സാധ്യത വർധിപ്പിക്കുന്നുവെന്നും ഇത്തരത്തിൽ പുറത്തുവന്ന അഴിമതികള്‍ പാർട്ടിക്ക് ജനമധ്യത്തിൽഅവമതിപ്പുണ്ടാക്കിയെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button