തിരുവനന്തപുരം: സംസ്ഥാനത്ത് നിപ ഭീതി അകലുന്നു, സമ്പര്‍ക്കപ്പട്ടികയിലുള്ള 15 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. രണ്ടുപേരുടെ സാമ്പിള്‍ പൂനെ എന്‍.ഐ.വിയിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേകമായി സജ്ജമാക്കിയ ലാബിലാണ് സാമ്പിളുകൾ പരിശോധിച്ചത്. ഇതോടെ 88 പേരുടെ സാമ്പിളുകള്‍ നെഗറ്റീവാണെന്ന് കണ്ടെത്തി.
അതേസമയം നിപ വൈറസ് പിടിപെട്ടു മരിച്ച പന്ത്രണ്ടുകാരന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ള 15 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്. ആരോഗ്യ മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. രണ്ടു പേരുടെ സാമ്പിള്‍ പൂണെ എന്‍ഐവിയിലേക്ക് പരിശോധനയ്ക്കായി അയച്ചതായി മന്ത്രി പറഞ്ഞു. ഇന്നു രാവിലെ അഞ്ച് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായിരുന്നു. ഇതില്‍ നാല് എണ്ണം പൂണെയിലും ഒന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ലാബിലുമാണ് പരിശോധിച്ചത്.
Post Your Comments