ദുബായ്: ടി20 ലോകകപ്പിനുള്ള വെസ്റ്റിൻഡീസ് ടീമിനെ പ്രഖ്യാപിച്ചു. മൂന്നാം ലോക കപ്പ് കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന വെസ്റ്റിൻഡീസ് ശക്തരായ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 36 കാരനായ പേസർ രവി രാംപോളിനെ ആറുവർഷത്തിന് ശേഷം ടീമിൽ തിരിച്ചെത്തിച്ചു.
2007ൽ ടി20 ഫോർമാറ്റിൽ അരങ്ങേറിയ രവി രാംപോൾ 2015 നവംബർ 11ന് ശ്രീലങ്കയ്ക്കെതിരെയാണ് അവസാനമായി കളിച്ചത്. 23 ടി20യിൽ നിന്ന് 29 വിക്കറ്റുകൾ താരം വീഴ്ത്തിയിട്ടുണ്ട്. അതേസമയം, സ്റ്റാർ സ്പിന്നർ സുനിൽ നരെയ്ന് ടീമിൽ ഇടം പിടിക്കാനായില്ല.
Read Also:- കോവിഡ്: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് ഉപേക്ഷിച്ചു
വെസ്റ്റിൻഡീസ് സ്ക്വാഡ്: കീറോൺ പൊള്ളാർഡ് (ക്യാപ്റ്റൻ), നിക്കോളാസ് പൂരൻ (വിക്കറ്റ് കീപ്പർ), ഫാബിയൻ അലൻ, ഡ്വെയ്ൻ ബ്രാവോ, റോസ്റ്റൺ ചേസ്, ആന്ദ്രെ ഫ്ലെച്ചർ (വിക്കറ്റ് കീപ്പർ), ക്രിസ് ഗെയ്ൽ, ഷിമ്രോൺ ഹെറ്റ്മിയർ, എവിൻ ലൂയിസ്, ഓബെഡ് മക്കോയ്, രവി രാംപോൾ, ആന്ദ്രെ റസ്സൽ , ലെൻഡൽ സിമ്മൺസ്, ഓഷെൻ തോമസ്, ഹെയ്ഡൻ വാൽഷ് ജൂനിയർ.
ബൈസ്റ്റാൻഡ് താരങ്ങൾ: ജേസൺ ഹോൾഡർ, അകീൽ ഹോസൈൻ, ഷെൽഡൻ കോട്രെൽ, ഡാരൻ ബ്രാവോ
Post Your Comments