ഗുരുവായൂര്‍: വ്യവസായ പ്രമുഖന്‍ രവി പിള്ളയുടെ മകന്റെ വിവാഹത്തോടനുബന്ധിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തല്‍ അലങ്കരിച്ചതിനെതിരെ ഹൈക്കോടതി. കൊവിഡ് വ്യാപനം നിലനില്‍ക്കെ എന്ത് അടിസ്ഥാനത്തിലാണ് അലങ്കാര പണികള്‍ക്ക് ദേവസ്വം ബോര്‍ഡ് അനുമതി നല്‍കിയതെന്ന് കോടതി ചോദിച്ചു. ക്ഷേത്രത്തിലെ നടപ്പന്തലില്‍ കൂറ്റന്‍ കട്ടൗട്ടുകളും ബോര്‍ഡുകളും ചെടികളും വച്ച് അലങ്കരിച്ചതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് ഹൈക്കോടതി സ്വമേധാ ഇടപെട്ടത്.
നടപ്പന്തലിലെ ബോര്‍ഡുകളും കട്ടൗട്ടുകളും കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് നേരത്തെ നീക്കിയിരുന്നെങ്കിലും മറ്റ് അലങ്കാരങ്ങള്‍ ഒന്നു മാറ്റിയിരുന്നില്ല. എന്ത് സാഹചര്യത്തിലാണ് ദേവസ്വം ബോര്‍ഡ് ഭരണസമിതി ഇതിന് അനുമതി നല്‍കിയെന്നത് ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ വിശദീകരിക്കണമെന്ന് കോടതി പറഞ്ഞു. തിങ്കളാഴ്ച്ചയ്ക്കകം ഇക്കാര്യത്തില്‍ സത്യവാങ്മൂലം നല്‍കണം.
അതേസമയം പൂക്കള്‍ കൊണ്ടുള്ള അലങ്കാരത്തിന് മാത്രമാണ് അനുമതി നല്‍കിയിരുന്നതെന്ന് ദേവസ്വം ബോര്‍ഡ് പറഞ്ഞു. ഇവന്റ് മാനേജ്മെന്റ് കമ്പനി തങ്ങളുടെ അറിവില്ലാതെയാണ് ബോര്‍ഡുകള്‍ വച്ചതെന്നും ദേവസ്വം ചെയര്‍മാന്‍ വ്യക്തമാക്കി.
Post Your Comments