KottayamKerala

കല്ലറങ്ങാട്ടിനെ വെല്ലുവിളിച്ച്‌ പാല ബിഷപ്പ് ഹൗസിലേക്ക് മാര്‍ച്ച്‌ നടത്തി എസ്ഡിപിഐ അടക്കമുള്ള സംഘടനകള്‍: വീഡിയോ

സഭയിലെ പെണ്‍കുട്ടികളെ തട്ടിയെടുക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നതായി കഴിഞ്ഞ കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ സര്‍ക്കുലറില്‍ ബിഷപ്പ് ആരോപിച്ചിരുന്നു.

പാല: നാർക്കോട്ടിക് / ലവ് ജിഹാദിനെ കുറിച്ച് പരാമർശം നടത്തിയ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ പ്രതിഷേധ പ്രകടനവുമായി ചില മുസ്‌ലിം സംഘടനകൾ. അദ്ദേഹത്തിന്റെ വസതിയായ ബിഷപ്പ് ഹൗസിലേക്ക് വെല്ലുവിളി മുദ്രാവാക്യങ്ങളുമായി പ്രകടനവും നടത്തി. ഇരുന്നൂറോളം പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രതിഷേധ മാര്‍ച്ച്‌ പോലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. സഭയിലെ പെണ്‍കുട്ടികളെ തട്ടിയെടുക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നതായി കഴിഞ്ഞ കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ സര്‍ക്കുലറില്‍ ബിഷപ്പ് ആരോപിച്ചിരുന്നു.

അതിനു പിന്നാലെയാണ് തുറന്ന് ആരോപണങ്ങളുമായി പാലാ ബിഷപ്പ് രംഗത്ത് വരുന്നത്. നാര്‍ക്കോടിക് ജിഹാദ് പ്രവര്‍ത്തിക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഇതിനെതിരെയായിരുന്നു എസ്ഡിപിഐ അടക്കമുള്ള തീവ്ര സംഘടനകളുടെ പ്രതിഷേധം. അതേസമയം ബിഷപ്പിനു പിന്തുണയുമായി വിവിധ ക്രൈസ്തവ സംഘടനകൾ രംഗത്തെത്തി. പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടിന്റെ പിന്നില്‍ ക്രൈസ്തവ സംഘടനകള്‍ ഒന്നടങ്കം അണിനിരക്കുമെന്നു കെസിവൈഎം ഉൾപ്പെടെയുള്ള സംഘടനകൾ വ്യക്തമാക്കി. അതേസമയം ബിഷപ്പിനെ പിന്തുണച്ച് ബിജെപിയും രംഗത്തെത്തിയിരുന്നു.

കെ സുരേന്ദ്രനും പികെ കൃഷ്ണദാസും അടക്കം നിരവധി നേതാക്കൾ ബിഷപ്പിനു പിന്തുണ പ്രഖ്യാപിച്ചു.സത്യം വിളിച്ച്‌ പറഞ്ഞതിന്റെ പേരില്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ വളഞ്ഞിട്ടാക്രമിക്കാന്‍ അനുവദിക്കില്ലെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി.കെ. കൃഷ്ണദാസ്. ലൗജിഹാദിലൂടെ മതംമാറ്റമല്ല നടക്കുന്നത്. ഒരാള്‍ ജിഹാദിയായി രാജ്യദ്രോഹത്തിന് തയ്യാറെടുക്കുകയാണ്. ബിഷപ്പിന്റെ ഗുരുതരമായ ആരോപണത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അഭിപ്രായം വ്യക്തമാക്കണെന്നും പി.കെ. കൃഷ്ണദാസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ കുറവിലങ്ങാട് പള്ളിയിലെ പ്രസംഗം അതീവ ഗൗരവമുള്ളതാണ്. ഇത് കേവലം സാമുദായിക വിഷയമല്ല. ലൗജിഹാദിലൂടെ മതംമാറ്റമല്ല നടക്കുന്നത്. ഒരാള്‍ ജിഹാദിയായി രാജ്യദ്രോഹത്തിന് തയ്യാറെടുക്കുകയാണ്.

പ്രണയമല്ല സംഭവിക്കുന്നത്. പൂര്‍ണ്ണമായും നശിപ്പിക്കുകയാണ് ജിഹാദികളുടെ ലക്ഷ്യം. അമുസ്ലിങ്ങളായ എല്ലാവരെയും നശിപ്പിക്കണം എന്നതാണ് ജിഹാദ് കൊണ്ട് ലക്ഷ്യം വെക്കുന്നത്. ക്രിസ്ത്യന്‍ സമുദായത്തിന്റെയും ഭൂരിപക്ഷ സമുദായങ്ങളുടെയും ഈ ആശങ്ക സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കരുത് എന്ന് കെ സുരേന്ദ്രനും അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button