KozhikodeKeralaNattuvarthaLatest NewsNews

ആത്മീയ ചികിത്സയ്‌ക്കെത്തിയ വീട്ടമ്മയെ പ്രലോഭിപ്പിച്ച് പീഡിപ്പിച്ച വ്യാജ സിദ്ധൻ പിടിയിൽ

കോട്ടയ്ക്കൽ: ആത്മീയ ചികിത്സയുടെ മറവിൽ വീട്ടമ്മയെ പീഡിപ്പിച്ച വ്യാജ സിദ്ധൻ അറസ്റ്റിൽ. ചാപ്പനങ്ങാടി വട്ടപ്പറമ്പ് സ്വദേശി സുബൈറിനെയാണ് (50) പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടമ്മയുടെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്. 2013 ഫെബ്രുവരിയിൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ആത്മീയ ചികിത്സയ്ക്കായി എത്തിയ വീട്ടമ്മയെ പ്രലോഭനത്തിലൂടെ പ്രതി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

Also Read:102 സാക്ഷിമൊഴികള്‍, 56 തൊണ്ടിമുതൽ: വിസ്മയയുടേത് ആത്മഹത്യയെന്ന കുറ്റപത്രത്തിന് പിന്നിലെ കണ്ടെത്തലുകൾ ഇങ്ങനെ

അതേസമയം, ആത്മീയ ചികിത്സയുടെ മറവില്‍ മലപ്പുറത്ത് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു. ചേളാരി വൈക്കത്ത് പാടത്ത് മുഹമ്മദ് റഫീഖ് എന്ന റഫീഖ് അഹ്സനിയെയാണ് (36) തേഞ്ഞിപ്പലം പോലീസ് അറസ്റ്റ്​ ചെയ്തത്. സ്വന്തം വീടിനോട് ചേർന്നാണ് റഫീഖിന് ചികിത്സാ കേന്ദ്രം ഉള്ളത്.

ആഗസ്​റ്റ്​ 14നായിരുന്നു സംഭവം. ഇരുപത്തിയേഴുകാരിയായ കോഴിക്കോട് വെള്ളയില്‍ സ്വദേശിനിയാണ് മുഹമ്മദ് റഫീഖിനെതിരെ പരാതി നല്‍കിയത്. ഭർത്താവിനൊപ്പം എത്തിയ യുവതിയെ ചികിത്സ കേന്ദ്രത്തില്‍ വെച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി. കോടതിയില്‍ ഹാജരാക്കിയ റഫീഖിനെ റിമാൻഡ്​ ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button