Latest NewsNewsIndia

കൊവിഡ് പ്രതിസന്ധിയെ മറികടന്ന് ഇന്ത്യ : കയറ്റുമതി മേഖല ഉണര്‍ന്നു

മട്ടാഞ്ചേരി: കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറി ഇന്ത്യ. കയറ്റിറക്കുമതി മേഖല പതുക്കെ ഉണരുകയാണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നെഗറ്റീവ് ഉയര്‍ച്ച പ്രകടമാക്കിയ കയറ്റിറക്കുമതി മേഖല 2021 ഏപ്രില്‍ – ആഗസ്ത് കാലഘട്ടത്തില്‍ വളര്‍ച്ച പ്രകടമാക്കി. ഇത്തരം സാഹചര്യത്തിലാണ് തടസങ്ങള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയത്. രാജ്യത്തെ തുറമുഖങ്ങളില്‍ വിവിധ കാരണങ്ങളാല്‍ ആയിരക്കണക്കിന് കണ്ടെയ്നറുകള്‍ തടഞ്ഞുവച്ചിരിക്കുകയാണ്.

Read Also : 102 സാക്ഷിമൊഴികള്‍, 56 തൊണ്ടിമുതൽ: വിസ്മയയുടേത് ആത്മഹത്യയെന്ന കുറ്റപത്രത്തിന് പിന്നിലെ കണ്ടെത്തലുകൾ ഇങ്ങനെ

ഇത്തരം കണ്ടെയ്നറുകളിലെ ചരക്കുകള്‍ നീക്കം ചെയ്ത് വിട്ടുകൊടുക്കാനാണ് കേന്ദ്രം നടപടി കൈക്കൊള്ളുക. ഇതിലൂടെ രാജ്യത്തെ തുറമുഖങ്ങളില്‍ നിന്ന് മുപ്പതിനായിരത്തോളം കണ്ടെയ്നറുകള്‍ വിപണികളിലെത്തുമെന്നാണ് വിലയിരുത്തല്‍. അതേസമയം, ചൈനീസ് തുറമുഖങ്ങളില്‍ കെട്ടിക്കിടക്കുന്ന കണ്ടെയ്നറുകള്‍ വിട്ടുതരുന്നതിനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button