ThiruvananthapuramKeralaNattuvarthaLatest NewsNews

‘നാര്‍കോട്ടിക്​ ജിഹാദ്’​ എന്ന പദം ആദ്യമായി കേള്‍ക്കുകയാണ്, ചേരിതിരിവ്​ ഉണ്ടാക്കരുത്: പാലാ ബിഷപ്പിനെതിരെ മുഖ്യമന്ത്രി

ഒരു മതവും മയക്കുമരുന്നിനെ പ്രോത്സാഹിപ്പിക്കുന്നില്ല

തിരുവനന്തപുരം: പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ ‘നാര്‍കോട്ടിക്​ ജിഹാദ്’ പരാമർശത്തിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നാര്‍കോട്ടിക്കിന്‍റെ പ്രശ്​നം ഏതെങ്കിലും മതവിഭാഗത്തെ മാത്രം ബാധിക്കുന്നില്ലെന്നും സമൂഹത്തെ ബാധിക്കുന്നതാണെന്നും അദ്ദേഹത്തെ പറഞ്ഞു. നാര്‍കോട്ടിക്​ ജിഹാദ്​ എന്ന പദം നമ്മള്‍ ആദ്യമായി കേള്‍ക്കുകയാണെന്നും നാര്‍കോട്ടിക്കിന്​ മതത്തിന്‍റെ നിറം നല്‍കരുതെന്നും മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

‘ഏതെങ്കിലും തരത്തിലുള്ള ചേരിതിരിവ്​ ഉണ്ടാക്കാതിരിക്കുക എന്നത്​ നാം ശ്രദ്ധിക്കേണ്ടതാണ്​. നാര്‍കോട്ടിക്കിന്‍റെ പ്രശ്​നം ഏതെങ്കിലും മതവിഭാഗത്തെ മാത്രം ബാധിക്കുന്നില്ല. സമൂഹത്തെ ബാധിക്കുന്നതാണ്​. ആ നിലക്ക്​ നാമെല്ലാവരും നമ്മള്‍ ഉത്​കണ്​ഠാകുലരാണ്​. കഴിയുന്ന നിലയില്‍ അതിനെ നേരിടുന്നുണ്ട്​. അതിനെതിരെ നിയമനടപടികള്‍ ശക്തിപ്പെടുത്തുന്നുണ്ട്​. നാര്‍കോട്ടിക്കിന്​ മതത്തിന്‍റെ നിറം നല്‍കരുത്​. അതിനുള്ളത്​ സാമൂഹ്യവിരുദ്ധതയുടെ നിറമാണ്​. ഒരു മതവും മയക്കുമരുന്നിനെ പ്രോത്സാഹിപ്പിക്കുന്നില്ല. അദ്ദേഹം ഇങ്ങനെ പറയാനുണ്ടായ സാഹചര്യം വ്യക്തമല്ല’. മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button