കാബൂൾ : കാബൂൾ നഗരത്തിൽ ഭീകരതയ്‌ക്കെതിരെയുള്ള സ്ത്രീകളുടെ പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമ പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച് താലിബാൻ. മാദ്ധ്യമ പ്രവർത്തകരായ നേമത് നഖ്ദിയും താഖി ദര്യാബിയുമാണ് താലിബാന്റെ ക്രൂരമായ മർദ്ദനത്തിന് ഇരയായത്. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്.
Read Also : വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടുത്ത മാസം തുറക്കും : പ്രിന്‍സിപ്പല്‍മാരുടെ യോഗം നാളെ
അഫ്ഗാനിലെ താലിബാന്റെ ഭീകരപ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയതായിരുന്നു ഇവർ. ഇരുവരേയും ഭീകരർ തടഞ്ഞുവെയ്‌ക്കുകയും പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ടോളോ ന്യൂസ് മാദ്ധ്യമപ്രവർത്തകൻ വാഹിദ് അഹ്മദിനേയും താലിബാൻ തടഞ്ഞുവെച്ചിരുന്നു.
കാബൂളിൽ നിന്നുള്ള എറ്റിലാട്രോസ് എന്ന പ്രാദേശിക ദിനപത്രത്തിന്റെ അഞ്ച് ലേഖകരെയും താലിബാൻ അറസ്റ്റ് ചെയ്യുകയും പിന്നീട് വിട്ടയയ്‌ക്കുകയും ചെയ്തിരുന്നു. ഇവരിൽ ഒരാൾക്കും ക്രൂരമർദ്ദനമേറ്റിരുന്നു. നടക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു ഇയാൾ.
Post Your Comments