റഷ്യയിൽ അവധിയാഘോഷത്തിലാണ് താരദമ്പതിമാരായ റിമ കല്ലിങ്കലും ആഷിഖ് അബുവും. വെക്കേഷൻ ചിത്രങ്ങൾ റിമ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുമുണ്ട്. റഷ്യയിലെ മ്യൂസിയങ്ങളുടെയും, ഒപ്പേറയുടെയും, വിവിധയിനം ഭക്ഷണപാനീയങ്ങളുടെയും ചിത്രങ്ങളും റിമ കല്ലിങ്കൽ പങ്കുവച്ചിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച തന്റെ ചിത്രത്തിന് താഴെ അശ്ളീല കമന്റ് ഇട്ടയാൾക്ക് കിടിലൻ മറുപടിയുമായി നടി റിമ കല്ലിങ്കൽ രംഗത്ത്.
‘പാവാട അലക്കി ആഷിഖ് കൂടെ ഉണ്ടെങ്കിൽ ബാഗ് അവന് കൊടുത്താൽ പോരായിരുന്നല്ലോ, ചേച്ചി വെറുതെ കഷ്ടപ്പെടുന്നത് എന്തിനാ’ എന്നായിരുന്നു ‘politicallourd’ എന്ന അക്കൗണ്ടിൽ നിന്നും വന്ന അശ്ളീല കമന്റ്. ഇതിനു നടി നൽകിയ മറുപടിയാണ് വൈറലാകുന്നത്. ‘അതെ അദ്ദേഹം ശരിക്കും സെൻസിറ്റീവായ ഒരു കാമുകനാണ്. പക്ഷേ നമ്മൾ അത് നിസ്സാരമായി കാണേണ്ടതല്ലേ? കൂടാതെ എന്റെ ബാഗ് സ്വന്തമായി കൊണ്ടുപോകാൻ എനിക്കറിയാം. നിങ്ങളുടെ അഭിനന്ദനം എന്തായാലും അദ്ദേഹത്തെ അറിയിക്കാം’ എന്നായിരുന്നു റിമയുടെ മറുപടി. വളരെ ബോൾഡ് ആയ കമന്റ് ആണ് നടിയുടേതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
‘നിൻ്റെ വീട്ടിൽ അങ്ങനെ ആണെന്ന് വെച്ച് എല്ലാവരെയും അങ്ങനെ കാണല്ലെ’ എന്നാണു ഒരാൾ ഇയാൾക്ക് മറുപടി നൽകിയിരിക്കുന്നത്. മുഖമില്ലാത്ത ഇത്തരം ആളുകൾക്ക് മറുപടി നൽകുന്നത് എന്തിനാണെന്നും ചിലർ റിമയോട് ചോദിക്കുന്നു. ഇത്തരക്കാർ മറുപടി അർഹിക്കുന്നില്ലെന്നാണ് നടിയുടെ ആരാധകർ പറയുന്നത്. ‘ഇങ്ങനെ കുറെ ആൾക്കാർ ഉണ്ട്, വ്യാജ അക്കൗണ്ട് ഉണ്ടാക്കി സ്ത്രീകളുടെ അക്കൗണ്ടിൽ കയറി അനാവശ്യമായി കമന്റ് ഇടുന്നവർ. എന്നിട്ട് വലുതായി എന്തോ നേടിയ രീതിയിൽ ഇവർ സന്തോഷിക്കും. പണ്ട് അടുക്കളയിൽ മാത്രം ഒതുങ്ങി നിന്നിരുന്ന സ്ത്രീകൾ ഇന്ന് ജീവിതത്തിൽ പലതും നേടിയെടുക്കുന്നത് കാണുമ്പോൾ ഇവർക്കു സഹിക്കില്ല. അവരുടെ ഈഗോ തട്ടും. റിമ അധ്വാനിച്ച് ഉണ്ടാക്കിയ പണം കൊണ്ട് അവരുടെ ജീവിതം അടിച്ച് പൊളിക്കുന്നത് തനിക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഇതുപോലെ ബോൾഡ് ആയ ഒരുപാട് സ്ത്രീകൾ ഇനിയും സമൂഹത്തിൽ ഉയർന്ന് വരും’ എന്നാണു ഒരു ആരാധികയുടെ കമന്റ്.
Post Your Comments