ന്യൂഡല്‍ഹി: രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിംഗ് ലിസ്റ്റ് പുറത്തുവിട്ട് കേന്ദ്ര മന്ത്രാലയം. മദ്രാസ് ഐഐടിയാണ് റാങ്കിംഗ് പട്ടികയില്‍ മുന്നിലുള്ളത്. രണ്ടാം സ്ഥാനത്ത് ബംഗളൂരു ഐഐഎസ്സിയും ബോംബെ ഐഐടി മൂന്നാം സ്ഥാനത്തുമാണ്. മികച്ച പത്ത് എന്‍ജിനിയറിംഗ് കോളേജുകളുടെ പട്ടികയില്‍ എട്ട് ഐഐടികളും രണ്ട് എന്‍ഐടികളും ഇടം പിടിച്ചു.
Read Also : പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് താലിബാന്റെ ക്രൂരമര്‍ദനം: ചിത്രങ്ങൾ പുറത്ത്
ഡല്‍ഹി മിറാന്‍ഡ ഹൗസ് ആണ് മികച്ച കോളേജ്. ഡല്‍ഹിയിലെ തന്നെ ലേഡി ശ്രീറാം കോളേജ് രണ്ടാമതും ചെന്നൈ ലയോള മൂന്നാമതും എത്തി.
ഡല്‍ഹി എയിംസ് ആണ് രാജ്യത്തെ മികച്ച മെഡിക്കല്‍ കോളേജ്. ചണ്ഡിഗഢ് പിജിഐഎംഇആര്‍ രണ്ടാം റാങ്കും വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് മൂന്നാം റാങ്കും നേടി.
മികച്ച മാനേജ്മെന്റ് കോളജ് ആയി ഐഐഎം അഹമ്മദാബാദിനെ തെരഞ്ഞെടുത്തു. ജാമിയ ഹംദര്‍ദ് ആണ് ഫാര്‍മസി പഠനത്തില്‍ മുന്നില്‍. എന്നാല്‍ കേരളത്തില്‍ നിന്ന് ഒരു വിദ്യാഭ്യാസ സ്ഥാപനം പോലും പട്ടികയില്‍ ഇടം പിടിച്ചില്ല.
Post Your Comments