
ഗുജറാത്ത്: ഹോട്ടല്‍ മുറിയില്‍ നിന്ന് കാമുകിക്കൊപ്പം ഭർത്താവിനെ ഭാര്യ പിടികൂടി. ഭർത്താവിനെയും കാമുകിയെയും ഭാര്യയും കുടുംബക്കാരും ചേര്‍ന്ന് മര്‍ദ്ദിക്കുകയും യുവതിയുടെ വസ്ത്രം വലിച്ചുകീറി നഗ്നയാക്കിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
അഹമ്മദാബാദിൽ വല്‍സാദിലെ ഹോട്ടലിൽ നടന്ന സംഭവത്തിൽ കാമുകിക്കൊപ്പം തന്റെ ഭർത്താവും ഹോട്ടൽ മുറിയില്‍ ഉണ്ടെന്ന് അറിഞ്ഞ് ഭാര്യയും മകളും പരിശോധനയ്ക്ക് എത്തുകയായിരുന്നു. നാളുകളായി ഭര്‍ത്താവിന് Extramarital affair ഉണ്ടെന്ന സംശയത്തിലായിരുന്നു ഭാര്യ.
കാമുകിക്കൊപ്പം ഭര്‍ത്താവിനെ കണ്ട് കുപിതരായ ഭാര്യയും കുടുംബക്കാരും ചേർന്ന് ഇരുവരെയും മര്‍ദ്ദിക്കാന്‍ തുടങ്ങി. കാമുകിയെ മര്‍ദ്ദിക്കുകയും വസ്ത്രം വലിച്ച് കീറുകയും ചെയ്ത ഭാര്യയും ബന്ധുക്കളും യുവതിയെ നഗ്നയാക്കി മുറിക്ക് പുറത്തിറത്തേക്ക് വലിച്ചിറക്കാൻ ശ്രമിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭവത്തെ കുറിച്ച് അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു.
Post Your Comments