ന്യൂഡല്‍ഹി: താലിബാനെതിരെ മരണം വരെ പോരാടുമെന്ന് അറിയിച്ചതിനു പിന്നാലെ അഫ്ഗാന്‍ മുന്‍ പ്രസിഡന്റ് അഷ്റഫ് ഗനി നാടുവിടുകയായിരുന്നുവെന്ന് അമേരിക്കയുടെ വെളിപ്പെടുത്തല്‍. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്‌ളിംഗനാണ് ഈ വിവരം ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. അഫ്ഗാന്‍ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കാബൂളില്‍ അഫ്ഗാന്‍ സൈന്യത്തെ താലിബാന്‍ പരാജയപ്പെടുത്തിയതോടെ യുഎഇയിലേയ്ക്കാണ് ഗനി നാടുവിട്ടത്. മൂന്ന് ലക്ഷത്തോളം സര്‍ക്കാര്‍ സൈന്യമുണ്ടായിട്ടും താലിബാന് മുന്നില്‍ അഫ്ഗാന്‍ സൈന്യത്തിന് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല.
ഓഗസ്റ്റ് 15ന് അഫ്ഗാനിസ്ഥാന്‍ വിടാനിടയായ സാഹചര്യത്തിന് താന്‍ അഫ്ഗാനിലെ ജനങ്ങളോട് മാപ്പ് ചോദിക്കുന്നതായി ഗനി വിശദീകരണം നല്‍കിയിരുന്നു. കൊട്ടാരത്തിലെ കാവല്‍ക്കാരുടെ ഉപദേശത്തെ തുടര്‍ന്നാണ് നാടുവിട്ടതെന്ന് ഗനി അറിയിച്ചു. ജീവിതത്തില്‍ ഏറ്റവും പ്രയാസകരമായ തീരുമാനമായിരുന്നു നാടുവിടാനെടുത്തതെന്നും അദ്ദേഹം പ്രതികരിച്ചു.
Post Your Comments