Latest NewsIndiaNews

പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കി തമിഴ്നാട് സർക്കാർ : ബിജെപി അംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി

ചെന്നൈ : പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കി തമിഴ്നാട് സർക്കാർ. പ്രമേയത്തിൽ പ്രതിഷേധിച്ച് ബിജെപി അംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

Read Also : മൂന്ന് മക്കളുടെ മാതാവായ യുവതി ഇതുവരെ ഒളിച്ചോടിയത് 25 തവണ : വെവ്വേറേ പുരുഷന്‍മാര്‍ക്കൊപ്പം ഒളിച്ചോടുകയും രണ്ട് ദിവസം കഴിയുമ്പോൾ തിരിച്ചു വരികയും ചെയ്യുന്നതാണ് രീതിയെന്ന് ഭര്‍ത്താവ് 

“ജനാധിപത്യ മൂല്യങ്ങളുള്ള ഒരു രാജ്യമെന്ന നിലയിൽ സമൂഹത്തിലെ എല്ലാ തരം ആളുകളെയും പരിഗണിക്കേണ്ടത് അത്യാവശ്യമാണ്. പക്ഷേ, പൗരത്വ നിയമഭേദഗതി അഭയാർത്ഥികളെ പരിഗണിക്കുന്നതല്ല, മതത്തിൻ്റെ പേരിൽ അവരെ വിഘടിപ്പിക്കുന്നതാണ്. രാജ്യത്തെ ഐക്യവും വർഗയോജിപ്പും മതേതര മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്നതിനായി പൗരത്വ നിയമഭേദഗതി പിൻവലിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുകയാണ്.”- മുഖ്യമന്ത്രി സ്റ്റാലിൻ പറഞ്ഞു.

2019 ലാണ് പാർലമെന്റിൽ പൗരത്വ നിയമം പാസാക്കിയത്. ആ വർഷം ഡിസംബർ 12ന് വിജ്ഞാപനം ഇറക്കുകയും ചെയ്തു. 2020 ജനുവരി 10 മുതൽ വിജ്ഞാപനം പ്രാബല്യത്തിലായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button