തിരുവനന്തപുരം: വിമാനത്താവളത്തിലേക്ക് തീരദേശം വഴി പെട്ടികളും ചുമന്ന് നടക്കുന്ന യാത്രക്കാർ തലസ്ഥാനത്തെ ഏറ്റവും സങ്കടമുണർത്തുന്ന കാഴ്ചയാണ്. വിമാനത്താവളത്തിലേക്ക് പോകാനുള്ള ശംഖുമുഖം തീരദേശ റോഡ് കടലേറ്റത്തില്‍ തകര്‍ന്നിട്ട് മാസങ്ങളായത് കൊണ്ടാണ് ഇത്തരത്തിൽ ഒരു ദുരിതം യാത്രക്കാർക്ക് നേരിടേണ്ടി വരുന്നത്. കാലങ്ങളായിട്ടും ഈ റോഡിലെ അറ്റകുറ്റപ്പണികൾ നടത്താൻ ഭരണകൂടമോ അധികൃതരോ ഇനിയും തയ്യാറായിട്ടില്ല.
പെട്ടികളും ബാഗുകളും വഴിയിലൂടെ ചുമന്ന് നടന്നാണ് നിലവിൽ യാത്രക്കാർ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നത്. റോഡ് തകര്‍ന്നതോ, ഗതാഗതം നിരോധിച്ചതോ അറിയാതെ ദൂരെ നിന്നു വരുന്നവര്‍ റോഡ് തകര്‍ന്ന ഭാഗത്ത് കാര്‍ നിര്‍ത്തി പെട്ടികളും ബാഗുകളും തലയില്‍ ചുമന്ന് വിമാനത്താവളത്തിലേക്കു നടന്നു പോകേണ്ട സ്ഥിതിയുണ്ടായിട്ടും പ്രശ്നത്തിൽ ഇതുവരെ അധികൃതരുടെ ഇടപെടൽ ഉണ്ടായിട്ടില്ല.
മന്ത്രിമാരായ മുഹമ്മദ് റിയാസും ആന്റണി രാജുവും അടങ്ങുന്ന സംഘം സ്ഥലം സന്ദര്‍ശിച്ചിരുന്നെങ്കിലും നൽകിയ വാഗ്ദാനങ്ങൾ ഒന്നും തന്നെ പാലിക്കാനായിട്ടില്ല. ശംഖുമുഖത്ത് കടലാക്രമണം മൂലം സംഭവിച്ച നഷ്ടങ്ങൾ നികത്താനോ, തീരത്തെ വീടുകള്‍ സംരക്ഷിക്കാന്‍ കോണ്‍ക്രീറ്റ് ഭിത്തി നിര്‍മ്മിക്കാനോ ഇതുവരേയ്ക്കും സാധിച്ചിട്ടില്ല.
Post Your Comments