ThiruvananthapuramLatest NewsKeralaNews

നിപ: കേരളത്തിന് പുറമെ മറ്റ് സംസ്ഥാനങ്ങൾക്കും ജാഗ്രതാ നിർദേശം നൽകി കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ്പാ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളത്തിന് മറ്റ് സംസ്ഥാനങ്ങൾക്കും ജാഗ്രതാ നിർദേശം നൽകി കേന്ദ്രം. തമിഴ്നാട്, കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്കാണ് ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്. നിപ സാഹചര്യങ്ങൾ സംസ്ഥാനങ്ങൾ സൂഷ്മമായി വിലയിരുത്തണമെന്നും കോവിഡ് വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ഉൾപ്പെടെ നിരീക്ഷണം കർശനമാക്കണമെന്നും സംസ്ഥാനങ്ങളോട് കേന്ദ്രം നിർദേശിച്ചു.

Also Read: കോവിഡ് പ്രതിസന്ധി: കുടുംബശ്രീ എഡിഎസുകൾക്ക് 1 ലക്ഷം വീതം റിവോൾവിങ്ങ് ഫണ്ട് നൽകും

അതിനിടെ കേരളത്തിൽ നിന്നും വരുന്നവർക്ക് 21 ദിവസത്തെ നിരീക്ഷണം ഏർപ്പെടുത്തുന്നതാണ് തമിഴ്‌നാട് സർക്കാരിന്റെ പുതിയ പ്രഖ്യാപനം. കേരളത്തിൽ പോയി തിരിച്ചെത്തുന്നവരെ അതിർത്തിയിൽ വെച്ച് കർശന പരിശോധനയ്‌ക്ക് വിധേയമാക്കണമെന്നും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. കേരളവുമായി അതിർത്തി പങ്കിടുന്ന കന്യാകുമാരി, തെങ്കാശി, തേനി, നീലഗിരി, കോയമ്പത്തൂർ എന്നീ ജില്ലകളിലെ ആരോഗ്യ വകുപ്പ് അധികൃതർക്കാണ് നിർദ്ദേശം. ചെക്ക്‌പോസ്റ്റുകളിൽ 24മണിക്കൂറും പരിശോധന നടത്തണമെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ് ഡയറക്ടർ ശെൽവ വിനായകം ഉത്തരവിട്ടു.

കേരളത്തിലേക്കുള്ള യാത്ര ഒക്ടോബർ വരെ ഒഴിവാക്കണമെന്ന് കർണാടക സർക്കാരും പറഞ്ഞിരുന്നു . പൊതുജനങ്ങൾക്ക് നൽകിയ അറിയിപ്പിലാണ് കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് കർണാടക സർക്കാർ നിർദേശിക്കുന്നത്. അടിയന്തരപ്രാധാന്യമില്ലാത്ത കാര്യങ്ങളിൽ കേരളസന്ദർശനം ഒഴിവാക്കണമെന്നാണ് ജനങ്ങളോടുള്ള കർണാടക സർക്കാരിൻ്റെ അഭ്യർത്ഥന. നിലവിൽ കേരളത്തിൽ നിപ പ്രതിരോധത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സമ്പർക്ക പട്ടികയിലുള്ളവർക്ക് ഗുരുതരമായ രോഗ ലക്ഷണങ്ങളില്ല. കൊവിഡ് പ്രതിരോധത്തിനൊപ്പം നിപ പ്രതിരോധവും ഊർജിതമാക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button