Latest NewsIndia

കുരങ്ങുകളുടെ ആക്രമണം: രക്ഷപെടാന്‍ ശ്രമിക്കവേ ടെറസില്‍നിന്ന് വീണ് ബിജെപി നേതാവിന്‍റെ ഭാര്യയ്ക്ക് ദാരുണാന്ത്യം

വീഴ്ചയില്‍ നിന്ന് ഗുരുതരമായി പരിക്കേറ്റ യുവതിയെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു.

ലഖ്‌നൗ: ആക്രമിക്കാനെത്തിയ കുരങ്ങുകളില്‍നിന്ന് രക്ഷപെടാനായി ശ്രമിക്കവേ വീടിന്‍റെ ടെറസില്‍നിന്ന് വീണ് ബിജെപി നേതാവിന്‍റെ ഭാര്യ മരിച്ചു. ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയിലെ കൈരാന ടൗണിലെ സ്വന്തം വീട്ടിലായിരുന്നു സംഭവം. വീടി​ന്‍റെ ടെറസിലേക്ക് പോയ 50കാരിയായ സുഷമാ ദേവിയാണ് ദാരുണമായി മരിച്ചത്​. പ്രാദേശിക ബി.ജെ.പി നേതാവ് അനില്‍ കുമാര്‍ ചൗഹാ​ന്‍റെ ഭാര്യയാണ്​ ഇവര്‍​. വീഴ്ചയില്‍ നിന്ന് ഗുരുതരമായി പരിക്കേറ്റ യുവതിയെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ അതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു.

സംഭവം നടക്കുമ്പോള്‍ ഭര്‍ത്താവ് അനില്‍ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നാണ് വിവരം. പ്രാദേശിക ബിജെപി നേതാവായ അനില്‍ അന്തരിച്ച മുന്‍ പാര്‍ട്ടി എംപിയായ ഹുക്കും സിങ്ങിന്റെ അനന്തരവനാണ്, 2014 മെയ് മുതല്‍ 2018 ഫെബ്രുവരി 3 വരെ ഹുക്കും സിങ് കൈരാന ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്.

കുരങ്ങുകളുടെ ആക്രമണം മാരകമായ പ്രത്യാഘാതങ്ങളിലേക്ക് നയിച്ച നിരവധി സംഭവങ്ങള്‍ രാജ്യത്ത് ഉണ്ടായിട്ടുണ്ട്. തിങ്കളാഴ്ച, ഹിമാചല്‍ പ്രദേശിലെ മണ്ടി ജില്ലയില്‍, കുരങ്ങില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കെട്ടിടത്തില്‍ നിന്ന് വീണ് 11 വയസ്സുള്ള കുട്ടി മരിച്ചു. ഷാംലിയില്‍ നടന്നതിന് സമാനമായിരുന്നു ഈ സംഭവവും. ഇരയായ ദിവ്യാന്ശ് ശര്‍മ്മ രാവിലെ 6:30 ഓടെ വീടിന്റെ രണ്ടാം നിലയിലായിരുന്നപ്പോള്‍ കുരങ്ങന്‍ ആക്രമിച്ചതായി പോലീസ് പറഞ്ഞു. കുരങ്ങില്‍നിന്ന് രക്ഷപെടാന്‍ ഓടിയപ്പോള്‍ കുട്ടി കെട്ടിടത്തിന് താഴേക്കു വീഴുകയായിരുന്നു.

അതേസമയം അധികൃതര്‍ കുരങ്ങുകളുടെ ഭീഷണി നേരിടാന്‍ പല നടപടികളും സ്വീകരിച്ചിട്ടുണ്ട്. ന്യൂസ്ബൈറ്റ്സിന്റെ സമീപകാല റിപ്പോര്‍ട്ട് അനുസരിച്ച്‌, മഥുര മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ 100 ഓളം കുരങ്ങുകളെ പിടികൂടി. കുരങ്ങു ശല്യത്തിനെതിരെ സിവില്‍ ബോഡി 15 ദിവസത്തെ പ്രത്യേക കര്‍മ്മപദ്ധതി ആരംഭിച്ചു, ആദ്യഘട്ടത്തില്‍ മഥുരയിലെ മൂന്ന് ക്ഷേത്രങ്ങളില്‍ നിന്ന് കുരങ്ങുകളെ പിടികൂടും. പരിപാടിയുടെ ആദ്യ ഘട്ടത്തില്‍ ബങ്കി ബിഹാരി ക്ഷേത്ര പരിസരം വൃന്ദാവന്‍, ചൗബിയ പാറ, മഥുരയിലെ ദ്വാരകാധിഷ് ക്ഷേത്ര പരിസരം എന്നിവിടങ്ങളില്‍ നിന്ന് കുരങ്ങുകളെ പിടികൂടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button