KeralaLatest NewsNewsIndia

കേരളത്തിലെ സംവിധാനങ്ങള്‍ പരാജയം: സംസ്ഥാനത്തെ സിസ്റ്റം ശരിയല്ലെന്ന് യുപി മുഖ്യമന്ത്രിയോട് സാബു ജേക്കബ്

കേരളത്തിലെ ഭരണ-പ്രതിപക്ഷ കക്ഷികള്‍ ജനങ്ങളോട് ആത്മാര്‍ത്ഥയില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്

ലക്നൗ: കോവിഡിനെ നേരിടുന്നതില്‍ കേരളത്തിലെ സംവിധാനങ്ങള്‍ മുഴുവന്‍ പരാജയപ്പെട്ടെന്നും സംസ്ഥാനത്തെ സിസ്റ്റം ശരിയല്ലെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആതിഥ്യനാഥിന് മുന്നില്‍ കിറ്റെക്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ സാബു ജേക്കബ്. ഒരു ദേശീയ ചാനലിൽ നടന്ന ചര്‍ച്ചയ്ക്കിടെയായിരുന്നു സാബു ജേക്കബിന്റെ കേരളത്തിനെതിരായ പരാമര്‍ശം.

കേരള സർക്കാർ അനാവശ്യ ലോക്ക്ഡൗൺ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജനങ്ങള്‍ ബുദ്ധിമുട്ടിലാകുകയാണെന്നും സര്‍ക്കാരിന്റെ പോളിസികള്‍ ശരിയല്ലെന്നും സാബു ജേക്കബ് അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിലെ ഭരണ-പ്രതിപക്ഷ കക്ഷികള്‍ ജനങ്ങളോട് ആത്മാര്‍ത്ഥയില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ആരോപിച്ചു.

‘ബിരുദവും സ്കൂൾ വിദ്യാഭ്യാസവും എന്തിനാണ്? താലിബാന് ഇതൊന്നുമില്ല’: ഇനി എല്ലാം ശരിയത്ത് നിയമപ്രകാരമെന്ന് പ്രഖ്യാപനം

അതേസമയം, കിറ്റെക്സിനെ ഉത്തര്‍പ്രദേശിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് യോഗി ആതിഥ്യനാഥ് വ്യക്തമാക്കി. എന്നാൽ കേരളത്തിലെ വ്യവസായിക നയങ്ങളിൽ വിമർശനമുന്നയിച്ച സാബു ജേക്കബ്, സർക്കാർ അനാവശ്യ പരിശോധനകള്‍ നടത്തുന്നുവെന്നാരോപിച്ച് നേരത്തെ തെലങ്കാനയിലേക്ക് വ്യവസായം മാറ്റുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button