കാബൂൾ: അഫ്‌ഗാന്റെ ഭരണം താലിബാന്റെ കൈപ്പിടിയിലായി. താലിബാൻ ഇന്നലെയാണ് ഇടക്കാല സർക്കാർ രൂപീകരണം നടത്തിയത്. അഫ്ഗാനിസ്ഥാനിലെ പുതിയ സർക്കാർ രാജ്യത്ത് മാറ്റങ്ങൾ കൊണ്ടുവരുമെന്ന താലിബാൻ നേതാക്കളുടെ പ്രഖ്യാപനത്തിനു പിന്നാലെ ആദ്യത്തെ ഇരുട്ടടി വിദ്യാഭ്യാസമേഖലയ്ക്ക് തന്നെ. രാജ്യത്ത് ഉന്നത വിദ്യാഭ്യാസത്തിന്റെ ആവശ്യമെന്തെന്ന് ചോദിക്കുകയാണ് പുതിയ വിദ്യാഭ്യാസ മന്ത്രി ഷെയ്ഖ് മൗലവി നൂറുല്ല മുനീർ. ഉന്നത വിദ്യാഭ്യാസത്തിന് കുറിച്ച് വളരെ വിലകുറഞ്ഞ രീതിയിലുള്ള സംസാരമാണ് പുതിയ വിദ്യാഭ്യാസമന്ത്രി നടത്തിയത്.
‘പിഎച്ച്ഡിയുടെയും മാസ്റ്റേഴ്സ് ബിരുദത്തിന്റെയും ആവശ്യമെന്ത്? ഇവയ്ക്ക് ഇന്ന് മൂല്യമില്ല. നിങ്ങൾ നോക്കൂ, മുല്ലാമാരും താലിബാൻകാരും ഇവിടെ അധികാരത്തിലെത്തിയിരിക്കുന്നു. അവർക്കാർക്കും പിഎച്ച്ഡിയോ ബിരുദാനന്തര ബിരുദമോ എന്തിനു പലർക്കും ഹൈസ്കൂൾ പഠനം പോലുമില്ല. പക്ഷേ എല്ലാവരും മഹാന്മാരാണ്’, ഷെയ്ഖ് മൗലവി നൂറുല്ല പറയുന്നു. ഇതിന്റെ വീഡിയോ ട്വിറ്ററിൽ പ്രചരിക്കുന്നു.
വിദ്യാഭ്യാസമന്ത്രി തന്നെ ഉന്നത വിദ്യാഭ്യാസത്തിനു യാതൊരു വിലയുമില്ലെന്ന് പറയുമ്പോൾ രാജ്യത്ത് ഇനി വരാൻ പോകുന്നത് ‘അറിവിനെ കുഴിച്ച് മൂടിയുള്ള’ നടപടികൾ ആണോയെന്ന സംശയമാണ് മനുഷ്യാവകാശ പ്രവർത്തകർ ഉന്നയിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മന്ത്രിതന്നെ ഉന്നത വിദ്യാഭ്യാസം ഗുണമില്ലെന്നു പറയുകയാണെന്ന തരത്തിൽ വിഡിയോയ്ക്കെതിരെ വിമർശനമുയർന്നു.
അതേസമയം, ഭാവിയിൽ അഫ്ഗാന്റെ ഭരണപരമായ കാര്യങ്ങളും ജീവിതക്രമവും എല്ലാം ശരിയത്ത് നിയമപ്രകാരം ആയിരിക്കുമെന്നു പുതിയ പ്രധാനമന്ത്രി മുല്ലാ മുഹമ്മദ് ഹസൻ അഖുന്ദ് പ്രസ്താവനയിൽ അറിയിച്ചു.സ്ത്രീകൾക്ക് സ്വാതന്ത്ര്യം നൽകുമെന്ന താലിബാന്റെ ആദ്യത്തെ അവകാശവാദം വെറും പൊള്ളയാണെന്ന് വരും ദിവസങ്ങളിൽ വ്യക്തമാകുമെന്ന് വിമർശകർ പറയുന്നു.
This is the Minister of Higher Education of the Taliban — says No Phd degree, master’s degree is valuable today. You see that the Mullahs & Taliban that are in the power, have no Phd, MA or even a high school degree, but are the greatest of all. pic.twitter.com/gr3UqOCX1b
— Said Sulaiman Ashna (@sashna111) September 7, 2021
Post Your Comments