KannurNattuvarthaLatest NewsKeralaNewsIndia

സമൂഹമാധ്യമങ്ങൾ വഴി ഐഎസ് പ്രചാരണം: 3 മലയാളികൾക്കെതിരെ എൻഐഎയുടെ കുറ്റപത്രം

'ക്രോണിക്കിള്‍ ഫൗണ്ടേഷന്‍' എന്ന പേരില്‍ സോഷ്യല്‍ മീഡിയ ഗ്രൂപ്പുണ്ടാക്കി യുവതികള്‍ ഐഎസിനായി ആശയപ്രചാരണം നടത്തി

ഡൽഹി: സമൂഹമാധ്യമങ്ങൾ വഴി ഐഎസ് പ്രചാരണം നടത്തിയ 3 മലയാളികൾക്കെതിരെ എൻഐഎ കുറ്റപത്രം നൽകി. ദില്ലി കോടതിയിലാണ് എൻഐഎ കുറ്റപ്പത്രം നൽകിയത്. കേരളത്തില്‍ അന്തിമജിഹാദ് നടത്താനായി രൂപീകരിച്ച ‘ഐഎസ്ഐഎസ് അല്‍ കേരളാ മിലിറ്ററി ബ്രിഗേഡി’ലെ ചാവേറുകളായ ഷിഫ ഹാരിസ്, മിസ്ഹ സിദ്ദിഖ് എന്നിവരെയാണ് എൻഐഎ നേരത്തെ അറസ്റ്റു ചെയ്തത്. ഇവരുടെ പങ്കാളികളായ കര്‍ണ്ണാടകയിലെ മുന്‍ കോണ്‍ഗ്രസ്സു് എംഎൽഎ, ഇയാളുടെ ചെറുമകനായ അമ്മാര്‍ അബ്ദുള്ളാ റഹ്മാനും എൻഐഎ കസ്റ്റഡിയില്‍ ഉണ്ട്.

‘ക്രോണിക്കിള്‍ ഫൗണ്ടേഷന്‍’ എന്ന പേരില്‍ സോഷ്യല്‍ മീഡിയ ഗ്രൂപ്പുണ്ടാക്കി യുവതികള്‍ ഐഎസിനായി ആശയപ്രചാരണം നടത്തിയെന്നാണ് എന്‍ഐഎ കുറ്റപത്രത്തിൽ പറയുന്നു. ആറ് മാസത്തിലധികം നീണ്ട അന്വേഷണത്തിനൊടുവിലാണ് യുവതികളെ പിടികൂടിയത്. ഇവരുടെ സംഘാംഗമായ മുസാദ് അന്‍വര്‍ നേരത്തെ അറസ്റ്റിലായിരുന്നു.

സംസ്ഥാനത്ത് വാക്‌സിന്‍ ഉത്പാദന മേഖല സ്ഥാപിക്കും, സബ്‌സിഡിയും ആനുകൂല്യങ്ങളും ലഭ്യമാകുമെന്ന് മുഖ്യമന്ത്രി

മറ്റൊരു കൂട്ടാളിയായ അമീര്‍ അബ്ദുള്‍ റഹ്മാനെ മംഗലാപുരത്ത് നിന്ന് എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു ഇയാളില്‍ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് യുവതികൾ പിടിയിലായത്. കേരളത്തില്‍ നിന്നും അനേകം യുവാക്കളെ ഇവര്‍ ഐഎസിലേക്ക് റിക്രൂട്ട് ചെയ്ത് വിദേശത്തേക്ക് കടത്തിയതായും എന്‍ഐഎ വ്യക്തമാക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button