ഡല്‍ഹി: ഈ വര്‍ഷം നടക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചപ്പോൾ മലയാളി താരം സഞ്ജുവിന് ടീമില്‍ ഇടം നേടാന്‍ ആയില്ല. സ്പിന്നര്‍മാരായ യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് എന്നിവരും, ശിഖര്‍ ധവാനും പട്ടികയില്‍ ഇല്ല. അതേസമയം, മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയെ ടീമിന്റെ ഉപദേശകനായി ബോര്‍ഡ് നിയമിച്ചു. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ഇക്കാര്യം അറിയിച്ചത്.
വിരാട് കോലി നയിക്കുന്ന ടീമില്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, കെ.എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, രാഹുല്‍ ചാഹര്‍, അക്‌സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി എന്നിവര്‍ ഇടം നേടി.
ഇവര്‍ക്കൊപ്പം ശ്രേയസ് അയ്യര്‍, ഷാര്‍ദുല്‍ താക്കൂര്‍, ദീപക് ചാഹര്‍ എന്നിവരെ സ്റ്റാന്‍ഡ്‌ബൈ താരങ്ങളായും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Post Your Comments