കൊച്ചി: എറണാകുളം ഫ്ലാറ്റ് പീഡനകേസിൽ പ്രതി മാർട്ടിൻ ജോസഫിന് ജാമ്യം. ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ ഹൈക്കോടതി കർശന ഉപാധികളോടെയാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്.
ലോക്ക്ഡൗൺ സമയത്ത് കൊച്ചിയിൽ കുടുങ്ങിയപ്പോഴാണ് കണ്ണൂര്‍ സ്വദേശിനിയായ യുവതി സുഹൃത്തായ തൃശ്ശൂർ സ്വദേശി മാർട്ടിൻ ജോസഫ് പുലിക്കോട്ടിലിനൊപ്പം കൊച്ചിയിലെ ഫ്ളാറ്റിൽ താമസം ആരംഭിച്ചത്. കഴിഞ്ഞ ഫെബ്രുവരി മുതല്‍ മുറിയിൽ പൂട്ടിയിട്ട് മാർട്ടിൻ അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നു എന്ന് യുവതി പരാതിയിൽ പറഞ്ഞു.
വിവാഹ വാഗ്ദാനം നല്‍കിയ മാര്‍ട്ടിന്‍ എന്നാൽ വിവാഹത്തിന് തയ്യാറായില്ല. തുടർന്ന് യുവതി ബന്ധത്തിൽ നിന്ന് പിൻമാറാൻ ശ്രമിച്ചത്തിന്റെ പ്രകോപനത്തിൽ മാർട്ടിൻ യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയും നഗ്ന വീഡിയോ ചിത്രീകരിയ്ക്കുകയുമായിരുന്നു.
‘മണി ഹെയ്‌സ്റ്റ്’ രീതിയിൽ ബാങ്ക് തട്ടിപ്പ് : മോഷണം നടത്തിയത് പിപിഇ കിറ്റ് ധരിച്ച്
ഫ്ലാറ്റില്‍ നിന്ന് രക്ഷപ്പെട്ട യുവതി ബെംഗളൂരുവില്‍ സുഹൃത്തിന്‍റെ അടുത്ത് എത്തിയതിന് ശേഷം പരാതി നല്‍ക്കുകയായിരുന്നു. രണ്ട് മാസത്തോളം കേസിൽ നടപടി സ്വീകരിക്കാതിരുന്ന എറണാകുളം സെന്‍ട്രല്‍ പോലീസ് മര്‍ദ്ദനത്തിന്‍റെ ചിത്രങ്ങളടക്കം മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരികയും പ്രതിഷേധം ഉയരുകയും ചെയ്തതോടെ അന്വേഷണം ആരംഭിക്കുകയായിരുന്നു.
തൃശ്ശൂർ മുണ്ടൂരിൽ കാട്ടിൽ അയ്യൻകുന്ന് നിന്നും ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിൽ പ്രത്യേക അന്വേഷണ സംഘം മാര്‍ട്ടിനെ പിടികൂടി. പ്രതിക്കെതിരെ ബലാല്‍സംഗം അനധികൃതമായി തടഞ്ഞുവെയ്ക്കല്‍ ദേഹോപദ്രവം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തത്.
Post Your Comments