ദുബായ്: ദുബായ് ഫിറ്റ്‌നസ് ചലഞ്ച് തീയതികൾ പ്രഖ്യാപിച്ചു. ഒക്ടോബർ 29 മുതൽ നവംബർ 27 വരെയാണ് ഫിറ്റ്‌നസ് ചലഞ്ച്. ഫിറ്റ്‌നസ് ഗ്രാമങ്ങളിലൊന്ന് എക്‌സ്‌പോ 2020 ദുബായ് സൈറ്റിൽ വരാൻ ഒരുങ്ങുകയാണ്. ഫിറ്റ്‌നസ് ചലഞ്ചിന്റം ഭാഗമായി 30 ദിവസത്തേക്ക് 30 മിനിറ്റ് നേരം ദുബായ് സ്വദേശികൾക്കും സന്ദർശകർക്കും വ്യായാമങ്ങൾ ചെയ്യാം.
ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന്റെ അഞ്ചാം പതിപ്പാണ് നടക്കാനിരിക്കുന്നത്. അഞ്ച് വർഷം മുമ്പ് ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിലിന്റെ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഈ ചലഞ്ച് ആദ്യമായി ആരംഭിച്ചത്.
ലോകത്തിലെ ഏറ്റവും സജീവമായ നഗരമാക്കി ദുബായിയെ മാറ്റുകയാണ് ഫിറ്റ്‌നസ് ചലഞ്ചിന്റെ ലക്ഷ്യം. ഒരാളുടെ ആരോഗ്യത്തിലും ക്ഷേമത്തിലും കാര്യമായ മാറ്റം വരുത്താൻ ഏകദേശം 30 ദിവസമെടുക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നതായി ഫിറ്റ്‌നസ് ചലഞ്ചിന്റെ വെബ്‌സൈറ്റിൽ വ്യക്തമാക്കുന്നു.
Read Also: സംസ്ഥാനത്ത് കോവിഡ് ബാധിച്ചവർക്ക് മറ്റ് രോഗങ്ങളും വർധിക്കുന്നു : പുതിയ റിപ്പോര്‍ട്ട് പുറത്ത്
Post Your Comments