തൃശൂര്‍: പുത്തൂരില്‍ ചുഴലിക്കാറ്റ് വീശി. നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. പുലര്‍ച്ചെ 5-30 ഓടെയാണ് ചുഴലിക്കാറ്റ് വീശിയത്. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചത്
Read Also: മൈസൂരു കൂട്ടബലാത്സംഗം: പ്രതികളെ കുരുക്കിയത് ‘ബസ് ടിക്കറ്റ്’, വ്യക്തമാക്കി പോലീസ്
അതേസമയം പറമ്പിക്കുളത്തെ ആദിവാസി വിദ്യാർഥികളുടെ ഓൺലൈൻ പഠനത്തിനു വെല്ലുവിളിയായി മഴ. ആദിവാസി ഊരുകളിൽനിന്നു കിലോമീറ്ററോളം നടന്നു പോയി കുന്നുകളിലിരുന്നാൽ മാത്രമേ മൊബൈൽ സിഗ്നൽ ലഭിക്കുകയുള്ളു. എന്നാൽ മഴ തുടങ്ങിയതോടെ സ്മാർട് ഫോണുമായി കുന്നുകയറാൻ കഴിയാത്ത സ്ഥിതിയായി. ഇത് ഇവരുടെ ഓൺലൈൻ പഠനത്തെ താളംതെറ്റിച്ചു. പത്താം ക്ലാസ്, പ്ലസ്ടു കഴിഞ്ഞവരുടെ പ്ലസ് വൺ, ഡിഗ്രി പ്രവേശനം എന്നിവയ്ക്കും ഓൺലൈൻ വിവരങ്ങൾ തേടേണ്ട സ്ഥിതിയുണ്ട്. പറമ്പിക്കുളം പൂപ്പാറയിലെ മുതുവാൻ ഊരിൽ നിന്നുള്ളവർ കോളനിയിൽനിന്ന് അര കിലോമീറ്റർ അകലെയുള്ള 3ജി കുന്നിലെത്തണം. പറമ്പിക്കുളം തേക്കടി, മുപ്പതേക്കർ, ഉറവമ്പാടി എന്നീ ഊരുകളിലെ ഒരു വിഭാഗം കുട്ടികളും രണ്ടു കിലോമീറ്റർ അകലെയുള്ള കുന്നുകളിലെത്തിയാണ് ഓൺലൈൻ പഠനം.
Post Your Comments