കൊച്ചി: അറബിക്കടലിന്റെ മധ്യപടിഞ്ഞാറ് ഭാഗത്തായി രൂപപ്പെട്ട ലുബാന്‍ ചുഴലിക്കാറ്റ് മൂലം അറബിക്കടലിന്റെ മധ്യ പടിഞ്ഞാറന്‍ തീരങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആകാന്‍ സാധ്യതയുള്ളതിനാല്‍, മത്സ്യതൊഴിലാളികള്‍ അറബികടലിന്റെ മധ്യ പടിഞ്ഞാറന്‍ തീരങ്ങളിലും, യെമന്‍, ഒമാന്‍ തെക്കന്‍ തീരങ്ങളിലും, ഗള്‍ഫ് ഓഫ് യെദന്‍ തീരങ്ങളിലും ഒക്ടോബര്‍ 14 വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
പ്രസ്തുത മുന്നറിയിപ്പ് ഇന്ന് 12:00 മണി മുതല്‍ അടുത്ത 24 മണിക്കൂര്‍ വരെ ബാധകമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Post Your Comments