Latest NewsKeralaNews

ആലുവായിൽ ചുഴലിക്കാറ്റ്; വ്യാപക നാശനഷ്‌ടം

നിർത്തിയിട്ടിരുന്ന രണ്ട് വാഹനങ്ങൾ തല കീഴായി മറിഞ്ഞു.

ആലുവ: ആലുവ എടത്തലയിൽ ചുഴലിക്കാറ്റ്. നിർത്തിയിട്ടിരുന്ന രണ്ട് വാഹനങ്ങൾ തല കീഴായി മറിഞ്ഞു. മരങ്ങളും പോസ്റ്റുകളും ഒടിഞ്ഞുവീഴുകയും വൈദ്യുത ബന്ധം തടസപ്പെടുകയും ചെയ്തു. പ്രദേശത്ത് വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം.

Read Also: ​സംസ്ഥാനത്ത് കനത്ത മഴ ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഒരു മിനിറ്റ് നേരമാണ് ചുഴലിക്കാറ്റ് നീണ്ടു നിന്നത്. സ്ഥലത്തെ കേബിൾ കണക്ഷനും തകരാറിലായി. മാങ്ങാട്ടുകരയിൽ മരം വീണ് വീട് തകർന്നു. ആളുകൾ ആസമയം പ്രദേശത്ത് ഇല്ലാത്തതിനാൽ വലിയ അപകടമാണ് ഒഴിവായത്. അങ്കമാലി, കോതമംഗലം ഭാഗങ്ങളിൽ കാറ്റിലും മഴയിലും വ്യാപകമായ കൃഷി നാശമുണ്ട്. ജില്ലയിൽ കനത്ത മഴയെ തുടർന്ന് ഭൂതത്താൻകെട്ട് ഡാമിലെ തുടർന്നു ഷട്ടറുകൾ തുറന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button