KeralaLatest NewsNews

ചന്ദ്രിക കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: കുഞ്ഞാലികുട്ടിയ്‌ക്കെതിരെ കൂടുതല്‍ തെളിവുകളുമായി കെ.ടി ജലീല്‍ ഇഡി ഓഫീസിലേയ്ക്ക്

മലപ്പുറം: ചന്ദ്രിക കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വിശ്വാസയോഗ്യമായ തെളിവുകള്‍ ഹാജരാക്കുന്നതിനായി കെ.ടി ജലീല്‍ എം.എല്‍.എ വ്യാഴാഴ്ച ഇഡി ഓഫീസില്‍ ഹാജരാകും. തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകളും, രേഖകളും ജലീല്‍ ഹാജരാക്കും. രേഖകള്‍ വ്യാഴാഴ്ച വൈകിട്ട് നാല് മണിക്ക് കൊച്ചി ഇഡി ഓഫീസില്‍ ഹാജരാക്കാനാണ് ജലീലിന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടില്‍ 10 കോടി രൂപ എത്തിയതില്‍ ദുരൂഹതയുണ്ടെന്ന് ഇഡി കണ്ടെത്തിയിരുന്നു. പത്രത്തിന്റെ നടത്തിപ്പ് ആവശ്യങ്ങള്‍ക്കല്ല പണമെന്നായിരുന്നു ഇഡിയുടെ കണ്ടെത്തല്‍.

Read Also : താലിബാന് പിന്തുണ പ്രഖ്യാപിച്ച് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ള

അതേസമയം, ചന്ദ്രിക തട്ടിപ്പ് കേസില്‍ ജലീല്‍ നേരത്തേയും ഇഡിയ്ക്ക് മൊഴി നല്‍കിയിരുന്നു. ജലീലില്‍ നിന്നും ശേഖരിച്ചത് ചന്ദ്രിക ഇടപാടുമായി ബന്ധപ്പെട്ട നിര്‍ണായക മൊഴിയാണ്. സ്വന്തം ഇഷ്ടപ്രകാരമാണ് ജലീല്‍ മൊഴി നല്‍കിയതെന്നും ഇഡി ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. ചന്ദ്രിക കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മാത്രമാണ് ഇഡി അന്വേഷണം പുരോഗമിക്കുന്നത്.

ചന്ദ്രിക ദിനപ്പത്രത്തെയും ലീഗ് സ്ഥാപനങ്ങളെയും മറയാക്കി പി കെ കുഞ്ഞാലിക്കുട്ടി കള്ളപ്പണം വളുപ്പിച്ചെന്നായിരുന്നു മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ.ടി ജലീലിന്റെ ആരോപണം. ഇത് സംബന്ധിച്ച തെളിവുകള്‍ ജലീല്‍ ഇ.ഡിക്ക് കൈമാറുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button