ThiruvananthapuramKeralaNattuvarthaLatest NewsNews

തിരുവല്ലത്തെ ടോൾ പിരിവ് നിയമവിരുദ്ധം, ലക്ഷ്യം പണം: മുഖ്യമന്ത്രി ഇടപെടാത്തത് എന്തുകൊണ്ടെന്ന് കെ സുധാകരൻ

തിരുവനന്തപുരം: പണി പൂർത്തിയാകാത്ത റോഡിന് ടോൾ പിരിക്കുന്നത് നിയമവിരുദ്ധമായ നടപടിയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. കഴക്കൂട്ടം-കാരോട് ബൈപാസിൽ തിരുവല്ലത്ത് നടക്കുന്ന ടോൾ പിരിവിനെതിരായ സമരത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമ‌ർശനമുന്നയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിർമ്മാണം പൂർണമാകും മുൻപ് തന്നെ ഓഗസ്‌റ്റ് 16 മുതൽ ബൈപ്പാസിൽ ടോൾ പിരിവ് ആരംഭിക്കാൻ കേന്ദ്ര റോഡ് ഗതാഗത-ഹൈവെ മന്ത്രി നിതിൻ ഗ‌ഡ്കരി അനുമതി നൽകിയിരുന്നു.

Also Read: ലോക്ക്ഡൗൺ ലംഘിച്ച് സിപിഎം സ്വീകരണയോഗം നടത്തിയ സംഭവത്തില്‍ 50 പേർക്കെതിരെ പൊലീസ് കേസെടുത്തു

‘കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ വലിയ ആത്മബന്ധമാണ്. ബിജെപിയുടെയും സിപിഎമ്മിന്റെയും പൊതുലക്ഷ്യം പണമുണ്ടാക്കുക എന്നത് മാത്രമാണ്’- സുധാകരൻ പറഞ്ഞു. മറ്റ് പല പ്രശ്‌നങ്ങളും പരിഹരിക്കുന്ന മുഖ്യമന്ത്രി എന്തുകൊണ്ടാണ് ടോൾ വിഷയത്തിൽ ഇടപെടാത്തതെന്നും സുധാകരൻ ചോദിച്ചു.

അതേസമയം തിരുവല്ലത്ത് നടക്കുന്ന ടോൾ പിരിവിനെതിരെ നാട്ടുകാരും തുട‌ർന്ന് സിപിഎം-കോൺഗ്രസ് സംഘടനകളും പ്രതിഷേധവുമായെത്തി. ബൈപ്പാസിന്റെ 20 കിലോമീറ്റർ ചുറ്റളവിലുള‌ളവർക്ക് സൗജന്യ യാത്ര വേണമെന്ന് നാട്ടുകാ‌ർ ആവശ്യപ്പെട്ടിരുന്നു. ഇതിന് അധികൃതർ തയ്യാറായില്ല. ചർച്ചയിലും തീരുമാനം ഉണ്ടാകാത്തതിനെ തുടർന്നാണ് നാട്ടുകാർ കടുത്ത പ്രതിഷേധവുമായി മുന്നിട്ടിറങ്ങിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button