സാവോപോളോ: ഫുട്ബോൾ ഇതിഹാസ താരം പെലെ ആശുപത്രിയില്‍. വൻകുടലിൽ ട്യൂമര്‍ വളർന്നതിനെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനാക്കാനാണ് പെലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സാവോപോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ വെച്ച് ശസ്ത്രക്രിയക്ക് വിധേയനായ പെലെ ഇപ്പോൾ വിശ്രമത്തിലാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ട്.
ആഗസ്റ്റ് 31 മുതല്‍ വന്‍കുടലില്‍ ട്യൂമറിന് വേണ്ടി പെലെ ചികിത്സ നടത്തുന്നുണ്ട്. ലോകം കണ്ട ഇതിഹാസ താരത്തിന് ഇപ്പോൾ 80 വയസ്സുണ്ട്. കാര്‍ഡിയോ വാസ്കുലാര്‍ പരിശോധനയിലാണ് പെലെയുടെ വന്‍കുടലില്‍ ട്യൂമര്‍ ശ്രദ്ധയില്‍ പെട്ടത്. തുടക്കത്തിലേ ചികിത്സ ആരംഭിക്കുകയായിരുന്നു.
അതേസമയം, പെലെ അബോധാവസ്ഥയിലായി എന്ന വ്യാജവാർത്ത വലിയതോതിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് പെലെ തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. ‘സുഹൃത്തുക്കളേ, ഞാന്‍ അബോധാവസ്ഥയിലല്ല. ഞാന്‍ വളരെ ആരോഗ്യവാനാണ്. കോവിഡ് കാരണം ചെയ്യാന്‍ കഴിയാതെ പോയ പരിശോധനകള്‍ പൂര്‍ത്തിയാക്കുന്നതിനാണ് ആശുപത്രിയില്‍ എത്തിയതെ’ന്ന് പെലെ പറഞ്ഞു.
Post Your Comments